നാട്ടില്‍ പോകാന്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്ന മഞ്ചേരി സ്വദേശി റിയാദില്‍ നിര്യാതനായി
റിയാദ്: നാട്ടില്‍ പോകാന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്ന മലയാളി റിയാദില്‍ നിര്യാതനായി. മലപ്പുറം മഞ്ചേരി എളങ്കൂര്‍ ചെറുവട്ടി സ്വദേശി ചെങ്ങരായി അബ്ദുല്ല കുട്ടി (60) ആണ്…
;By : Editor
Update: 2020-06-17 09:30 GMT
റിയാദ്: നാട്ടില്‍ പോകാന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്ന മലയാളി റിയാദില്‍ നിര്യാതനായി. മലപ്പുറം മഞ്ചേരി എളങ്കൂര്‍ ചെറുവട്ടി സ്വദേശി ചെങ്ങരായി അബ്ദുല്ല കുട്ടി (60) ആണ് മരിച്ചത്. റിയാദ് ഉമ്മുല്‍ ഹമാമില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു. ലോക്ഡൗണിന് തൊട്ടുമുന്നെയാണ് നാട്ടില്‍നിന്ന് അവധി കഴിഞ്ഞുവന്നത്. ലോക്ഡൗണിനെ തുടര്‍ന്ന് ജോലിയില്ലാതായതോടെ നാട്ടില്‍ പോകാന്‍ തീരുമാനിക്കുകയും എംബസിയില്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ഭാര്യ: സക്കീന. മക്കളില്ല. റിയാദില്‍ ഖബറടക്കാനാണ് തീരുമാനം