യു.എ.ഇയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു
യു.എ.ഇയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു.മലപ്പുറം തിരൂര്‍ നിറമരുതൂര്‍ മങ്ങാട് സ്വദേശി ഉമര്‍ബാവയാണ് (58) മരിച്ചത്. ഫുജൈറയില്‍ സ്വകാര്യസ്ഥാപനത്തില്‍ പി.ആര്‍.ഒ ആയിരുന്നു. കഴിഞ്ഞദിവസം കുഴഞ്ഞുവീണ ഇദ്ദേഹത്തെ…
By : Editor
Update: 2020-06-19 08:23 GMT
യു.എ.ഇയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു.മലപ്പുറം തിരൂര്‍ നിറമരുതൂര്‍ മങ്ങാട് സ്വദേശി ഉമര്‍ബാവയാണ് (58) മരിച്ചത്. ഫുജൈറയില്‍ സ്വകാര്യസ്ഥാപനത്തില്‍ പി.ആര്‍.ഒ ആയിരുന്നു.
കഴിഞ്ഞദിവസം കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം യു എ ഇയില്‍ ഖബറടക്കും. മുണ്ടേക്കാട്ട് വീട്ടില്‍ മുഹമ്മദ് ബാവ ഹാജിയുടെയും ആയിശകുട്ടിയുടെയും മകനാണ്.