രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ഖാലിസ്ഥാന്‍ അനുകൂല സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി

ഡല്‍ഹി: രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ഖാലിസ്ഥാന്‍ നിരോധിത സംഘടനയായ സിക്ക് ഫോര്‍ ജസ്‌റ്റിസിന്റെ(എസ്.എഫ്.ജെ) നിയന്ത്രണത്തിലുള്ള 40 വെബ്‌സൈറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു.റഷ്യ കേന്ദ്രമാക്കിയുള്ള 40 വെബ്സൈറ്റുകള്‍ വഴി ഖാലിസ്ഥാന്‍…

By :  Editor
Update: 2020-07-06 00:47 GMT

ഡല്‍ഹി: രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ഖാലിസ്ഥാന്‍ നിരോധിത സംഘടനയായ സിക്ക് ഫോര്‍ ജസ്‌റ്റിസിന്റെ(എസ്.എഫ്.ജെ) നിയന്ത്രണത്തിലുള്ള 40 വെബ്‌സൈറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു.റഷ്യ കേന്ദ്രമാക്കിയുള്ള 40 വെബ്സൈറ്റുകള്‍ വഴി ഖാലിസ്ഥാന്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിന്റെ പ്രചാരണത്തിനായി റഫറണ്ടം 2020 എന്ന പേരില്‍ വോട്ടെടുപ്പ് നടത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് യു.എ.പി.എ പ്രകാരം കേസെടുത്താണ് സൈറ്റുകളുടെ പ്രവര്‍ത്തനം നിരോധിച്ചത്. പ്രചാരണത്തിന് നേതൃത്വം നല്‍കിയ നിരോധിത സംഘടനയായ എസ്.എഫ്.ജെ നേതാവ് ഗുര്‍പത്‌വന്ത് സിംഗ് പന്നുവിനെ കഴിഞ്ഞ ദിവസം ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

Similar News