റമദാന്‍: അര്‍ധരാത്രി വരെ മുവാസലാത്ത് സര്‍വിസ് നടത്തും
മസ്‌കത്ത്: റമദാനില്‍ മസ്‌കത്തിലെ റൂട്ടുകളില്‍ അര്‍ധരാത്രി വരെ സര്‍വിസ് നടത്തുമെന്ന് മുവാസലാത്ത് അറിയിച്ചു. രാവിലെ 6.30ന് സര്‍വിസ് ആരംഭിക്കും. ഓരോ 15, 20 മിനിറ്റുകളില്‍ ബസ് ലഭ്യമാകുന്ന…
മസ്‌കത്ത്: റമദാനില്‍ മസ്‌കത്തിലെ റൂട്ടുകളില്‍ അര്‍ധരാത്രി വരെ സര്‍വിസ് നടത്തുമെന്ന് മുവാസലാത്ത് അറിയിച്ചു. രാവിലെ 6.30ന് സര്‍വിസ് ആരംഭിക്കും. ഓരോ 15, 20 മിനിറ്റുകളില്‍ ബസ് ലഭ്യമാകുന്ന വിധത്തിലായിരിക്കും സമയക്രമം. മസ്‌കത്ത് ഗവര്‍ണറേറ്റിന് പുറത്തേക്കുള്ള സര്‍വിസുകളിലെ ആളുകളുടെ ടിക്കറ്റ് നിരക്കിലും ഷിപ്പിങ് സര്‍വിസ് ഫീസിലും 20 ശതമാനം ഇളവ് നല്‍കുമെന്നും ദേശീയ പൊതുഗതാഗത കമ്പനി അറിയിച്ചു.
റമദാനില്‍ യാത്രാസൗകര്യം സുഗമമാക്കുക ലക്ഷ്യമിട്ടാണ് മറ്റു ഗവര്‍ണറേറ്റുകളിലേക്കുള്ള സര്‍വിസിന് 20 ശതമാനം നിരക്കിളവ് ഏര്‍പ്പെടുത്തിയത്. ഷിപ്പിങ് സര്‍വിസ് ഫീസിലെ ഇളവ് ഉപഭോക്താക്കളെ പ്രത്യേകിച്ച് ചെറുകിടഇടത്തരം സ്ഥാപനങ്ങളെ തങ്ങളുടെ സേവനം കൂടുതലായി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കാന്‍ ലക്ഷ്യമിട്ടാണെന്നും മുവാസലാത്ത് അറിയിച്ചു. റമദാനിലെ ജോലിക്കാരുടെ സമയക്രമം കണക്കിലെടുത്ത് മസ്‌കത്തില്‍നിന്ന് ബര്‍ക്ക, സമാഈല്‍, റുസ്താഖ് എന്നിവിടങ്ങളിലേക്കുള്ള സര്‍വിസുകളുടെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. മറ്റ് സര്‍വിസുകളുടെ സമയക്രമത്തില്‍ മാറ്റമൊന്നുമില്ല.