“ചരിത്രപരമായ അവസരം” സിറിയയുടെ പുനർജനിക്ക് സഹായിക്കും, ഈ അവസരം മുതലാക്കാൻ ഐഎസിനെ ഒരു കാരണവശാലും യുഎസ് അനുവദിക്കില്ല: ബൈഡൻ

Update: 2024-12-09 03:10 GMT

സിറിയയിലെ അസദ് ഭരണകൂടത്തിൻ്റെ അസാധാരണമായ പതനത്തെ “ആപത്ശങ്കയുടെ ഒരു നിമിഷം” എന്നും “ചരിത്രപരമായ അവസരം” എന്നും യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ വിശേഷിപ്പിച്ചു, അതേസമയം സിറിയയെ എങ്ങനെ പിന്തുണയ്ക്കാൻ യുഎസ് പദ്ധതിയിടുന്നു എന്നതു സംബന്ധിച്ച് ബൈഡൻ വ്യക്തമാക്കി.

വിസ്മയകരമായ വേഗത്തിലുള്ള വിമത ആക്രമണത്തിന് മുന്നിൽ പ്രസിഡൻ്റ് ബാഷർ അൽ-അസാദിൻ്റെ ഭരണം വീണതിന് ശേഷമുള്ള തൻ്റെ ആദ്യ പ്രതികരണത്തിലാണ് ബൈഡൻ ഇതു വ്യക്തമാക്കിയത്. വൈറ്റ്ഹൌസിലെ റൂസ്‌വെൽറ്റ് റൂമിൽ നിന്നാണ് ബൈഡൻ സംസാരിച്ചത്. ഐഎസിൻ്റെ പുനരുജ്ജീവനം തടയാൻ പ്രതിജ്ഞാബദ്ധമായതിനാൽ സിറിയയിൽ ഡസൻ കണക്കിന് വ്യോമാക്രമണങ്ങൾ നടത്തിയതായി ബൈഡൻ അറിയിച്ചു.

“ദീർഘകാലമായി സഹിക്കുന്ന സിറിയൻ ജനതയ്ക്കും അവരുടെ അഭിമാനകരമായ രാജ്യത്തിനും മികച്ച ഭാവി കെട്ടിപ്പടുക്കാനുള്ള ചരിത്രപരമായ അവസരമാണിത്. ഇത് അപകടത്തിൻ്റെയും അനിശ്ചിതത്വത്തിൻ്റെയും ഒരു നിമിഷം കൂടിയാണ്. ഇനി എന്ത് എന്ന ചോദ്യമാണ് മുന്നിൽ. സിറിയയുടെ നല്ല ഭാവിക്കായും ഈ അവസരത്തെ വേണ്ടവിധം വിനിയോഗിക്കാനും, അമേരിക്കയും സഖ്യകക്ഷികളും സഹകരിക്കും” ബൈഡൻ പറഞ്ഞു.

മാറ്റത്തിന്റെ ഈ സമയത്ത് സിറിയയുടെ അയൽക്കാരെ പിന്തുണയ്ക്കുമെന്നും ഐഎസിനെതിരായ അവരുടെ തുടർ ദൗത്യത്തിൽ യുഎസ് സൈന്യത്തെ ഉപയോഗിക്കുമെന്നും ബൈഡൻ പ്രതിജ്ഞയെടുത്തു. വരും ദിവസങ്ങളിൽ പ്രദേശത്ത് കൂടുതൽ യുഎസ് ഉദ്യോഗസ്ഥർ ഈ മേഖലയിലേക്ക് വിന്യസിക്കുമെന്നും പ്രസിഡൻ്റ് ബൈഡൻ പറഞ്ഞു.

“ഐഎസിൻ്റെ പുനരുജ്ജീവനം തടയാനുള്ള ശ്രമങ്ങൾക്കാണ് യുഎസ് മുൻഗണന നൽകുന്നത്. ഈ ശൂന്യതയെ പ്രയോജനപ്പെടുത്താൻ ഐഎസ് ഈ അവസരം ഉപയോഗിച്ചേക്കും. അത് സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല.”

ISIS പോരാളികളെ തടവുകാരായി പാർപ്പിച്ചിരിക്കുന്ന തടങ്കലുകളിൽ കൂടുതൽ സുരക്ഷ ഒരുക്കിയിട്ടുണ്ട്, യുഎസ് സേന ഞായറാഴ്ച ISIS താവളങ്ങളിൽ നിരവധി വ്യോമാക്രമണങ്ങൾ നടത്തി. ബി -52 ബോംബറുകൾ, എഫ് -15 ഫൈറ്റർ ജെറ്റുകൾ, എ -10 വിമാനങ്ങൾ എന്നിവയുൾപ്പെടെ വ്യോമസേനയുടെ 75 ലധികം ഐസിസ് ലക്ഷ്യങ്ങൾ തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

Tags:    

Similar News