സ്വര്‍ണക്കടത്ത്: സിപിഎമ്മിന്റെ പഴയ ബന്ധങ്ങളും എന്‍ഐഎ അന്വേഷിക്കണമെന്ന് കെ.കെ.രമ

കോഴിക്കോട് : സ്വര്‍ണക്കടത്ത് സംഘങ്ങളുമായുള്ള സിപിഎമ്മിന്റെ പഴയ ബന്ധങ്ങളും എന്‍ഐഎ അന്വേഷണ പരിധിയില്‍ വരണമെന്ന് ആര്‍എംപി നേതാവും ടി.പി. ചന്ദ്രശേഖരന്റെ വിധവയുമായ കെ.കെ. രമ. സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന…

By :  Editor
Update: 2020-07-13 02:53 GMT

കോഴിക്കോട് : സ്വര്‍ണക്കടത്ത് സംഘങ്ങളുമായുള്ള സിപിഎമ്മിന്റെ പഴയ ബന്ധങ്ങളും എന്‍ഐഎ അന്വേഷണ പരിധിയില്‍ വരണമെന്ന് ആര്‍എംപി നേതാവും ടി.പി. ചന്ദ്രശേഖരന്റെ വിധവയുമായ കെ.കെ. രമ. സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ ഒരു പങ്ക് സിപിഎമ്മിന്റെ ക്വട്ടേഷന്‍ സംഘത്തെ വളര്‍ത്താനും സംരക്ഷിക്കാനുമാണ് പാര്‍ട്ടി നേതൃത്വം ഉപയോഗിക്കുന്നത് എന്ന് സംശയിക്കണമെന്നും ഇവര്‍ ആരോപിക്കുന്നു.

സ്വര്‍ണക്കടത്തുകാരുടെ സിപിഎം ബന്ധം പുതിയ സംഗതിയല്ലെന്നു നേരത്തെ തെളിയിക്കപ്പെട്ടതാണ്. ടിപിയെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സമയത്തു കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന പി. മോഹനനെ ഫയാസ് ജയിലില്‍ സന്ദര്‍ശിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതാണ്. അന്ന് മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തെങ്കിലും ഗൗരവമായ അന്വേഷണം നടന്നില്ലെന്നും രമ കുറ്റപ്പെടുത്തുന്നു.

Tags:    

Similar News