സ്വര്‍ണക്കടത്ത് കേസ്: ഫൈസലിനെതിരെ ഇന്റര്‍പോള്‍ ലുക്ക്‌ഔട്ട് നോട്ടീസ്

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോള്‍ ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി. എന്‍ഐഎ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയിലാണ് ഇന്റര്‍പോള്‍ ലുക്ക്‌ഔട്ട്…

;

By :  Editor
Update: 2020-07-17 23:01 GMT

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോള്‍ ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി. എന്‍ഐഎ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയിലാണ് ഇന്റര്‍പോള്‍ ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. നയതന്ത്ര ബാഗേജ് എന്ന പേരില്‍ സ്വര്‍ണം അയച്ചത് ഫൈസല്‍ ഫരീദ് ആണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ കര്‍ശ്ശനമാക്കിയിരിക്കുന്നത്. സ്വര്‍ണകടത്ത് കേസിലെ മൂന്നാം പ്രതിയാണ് ഫൈസല്‍ ഫരീദ്. നേരത്തെ ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

ഒരു സുഹൃത്ത് വഴി ഫൈസല്‍ എവിടെയാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. എന്നാല്‍ സ്വര്‍ണ്ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും തന്റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ കേസ് നല്‍കുമെന്നും ഫൈസല്‍ ആരോപിച്ചു. എന്നാല്‍ ഇയാള്‍ക്കെതിരെ അന്വേഷണ സംഘത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതോടെ ഫൈസല്‍ യുഎഇയില്‍ നിന്നും കടന്നതായാണ് വിവരം.

Tags:    

Similar News