നിലമ്പൂരില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഒരുങ്ങുന്നു

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ നിലമ്പൂരില്‍  നഗരസഭയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കോവിഡ്  ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. രണ്ട് കേന്ദ്രങ്ങളിലായി 275 കിടക്കകളാണ്  ക്രമീകരിക്കുന്നത്. വെളിയംതോട്…

By :  Editor
Update: 2020-07-25 00:36 GMT

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ നിലമ്പൂരില്‍ നഗരസഭയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. രണ്ട് കേന്ദ്രങ്ങളിലായി 275 കിടക്കകളാണ് ക്രമീകരിക്കുന്നത്. വെളിയംതോട് ഗവ: ഐ.ടി.ഐ ഹോസ്റ്റലില്‍ 75ഉം ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 200 കിടക്കകളുമാണ് ഒരുക്കുന്നത്. കെട്ടിടങ്ങളുടെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി കട്ടിലുകളും കിടക്കകളും ആരോഗ്യ സുരക്ഷാ സംവിധാനങ്ങളും ഒരുക്കുന്നതോടെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് നഗര സഭ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ് അറിയിച്ചു.

കോവിഡ് 19 രോഗവ്യാപനം നേരിടുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും സംയുക്തമായി ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളായ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ആരംഭിക്കുന്നത്. കാറ്റഗറി എ വിഭാഗത്തില്‍പ്പെടുന്ന രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് പോസിറ്റിവ് ആയവരെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. നിലമ്പൂര്‍ ബ്ലോക്ക് പരിധിയിലുള്ള ചാലിയാര്‍, ചുങ്കത്തറ, എടക്കര, മൂത്തേടം, പോത്തുകല്ല്, വഴിക്കടവ് പഞ്ചായത്തുകളിലായി ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ആരംഭിക്കാനുള്ള കെട്ടിടങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. 14 കെട്ടിടങ്ങളിലായി 954 ബെഡുകളാണ് ഇവിടെ സജ്ജീകരിക്കുന്നത്.

Tags:    

Similar News