ഭർത്താവിനെ ബന്ദിയാക്കി അമ്മയെയും മകളെയും കൂട്ടബലാത്സംഗം ചെയ്തു

മധ്യപ്രദേശിലെ ബുർഹാൻപുർ ജില്ലയിലെ ഷാപ്പുർ പ്രദേശത്ത്‌ ഭർത്താവിനെ വീട്ടിൽ ബന്ദിയാക്കിയ ശേഷം അക്രമിസംഘം നാൽപതുകാരിയായ ഭാര്യയെയും 12 വയസ്സുള്ള മകളെയും തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി. ഇവരെ ആയുധധാരികളായ…

;

By :  Editor
Update: 2020-08-02 07:45 GMT

മധ്യപ്രദേശിലെ ബുർഹാൻപുർ ജില്ലയിലെ ഷാപ്പുർ പ്രദേശത്ത്‌ ഭർത്താവിനെ വീട്ടിൽ ബന്ദിയാക്കിയ ശേഷം അക്രമിസംഘം നാൽപതുകാരിയായ ഭാര്യയെയും 12 വയസ്സുള്ള മകളെയും തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി. ഇവരെ ആയുധധാരികളായ ആറംഗസംഘം സമീപത്തെ വയലിൽവച്ച് ക്രൂര പീ‍ഡനത്തിന് ഇരയാക്കുകയായിരുന്നെന്ന് ഖാർഗോൺ റേഞ്ച് ഡിഐജി തിലക് സിങ് പറഞ്ഞു.വീട്ടിൽനിന്ന് പണവും മൊബൈൽ ഫോണടക്കമുള്ള സാധനങ്ങളും അക്രമിസംഘം അപഹരിച്ചു.. കുറ്റവാളികളെ പിടികൂടാനായി അയൽ സംസ്ഥാനത്തെ ബുൾദാന, ജൽഗാവ് എന്നിവിടങ്ങളിലേക്ക് ഉൾപ്പെടെ പൊലീസ് സംഘത്തെ അയച്ചിട്ടുണ്ടെന്ന് ഡിഐജി അറിയിച്ചു.

Tags:    

Similar News