കോഴിക്കോട് മുക്കത്ത് അജ്ഞാതസംഘമെത്തി; കഴിഞ്ഞമാസം മുഴുവന്‍ തങ്ങിയത് വൈദ്യര്‍മലയില്‍" എത്തിയത് തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധമുളളവർ !?
കോഴിക്കോട്: മുക്കത്ത് അജ്ഞാതസംഘം എത്തിയതായി സൂചന. ഈ സംഘം ജൂലൈ മാസം അവസാനംവരെ വൈദ്യര്‍മലയില്‍ തങ്ങിയതായാണ് ലഭിക്കുന്ന വിവരം. ആഗസ്റ്റിലും ഇവര്‍ വൈദ്യര്‍മലയില്‍ തങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ട്.എന്നാല്‍…
കോഴിക്കോട്: മുക്കത്ത് അജ്ഞാതസംഘം എത്തിയതായി സൂചന. ഈ സംഘം ജൂലൈ മാസം അവസാനംവരെ വൈദ്യര്‍മലയില്‍ തങ്ങിയതായാണ് ലഭിക്കുന്ന വിവരം. ആഗസ്റ്റിലും ഇവര്‍ വൈദ്യര്‍മലയില്‍ തങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ട്.എന്നാല്‍ ഇവരുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല. തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധമുളളവരാണോ എത്തിയതെന്ന് സംശയമുണ്ട്. രസഹ്യാന്വേഷണ വിഭാഗം വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പൊലീസ് ഉള്‍പ്പടെയുളളവര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല എന്നാണറിയുന്നത്.
വാഗമണില്‍ 2007 ഡിസംബര്‍ 10 മുതല്‍ 22 വരെ നിരോധിത സംഘടനയായ സിമി ക്യാമ്പ് നടത്തിയിരുന്നു. രാജ്യത്തെ വിവിധഭാഗങ്ങളില്‍ നിന്നുളള സിമി പ്രവര്‍ത്തകരാണ് ഇതില്‍ പങ്കെടുത്തിരുന്നത്. രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ യന്ത്രത്തോക്കുകളുടെ ഉപയോഗം, മലകയറ്റം, ബോംബ് നിര്‍മാണം, റേസിംഗ് എന്നിവയില്‍ പരിശീലനം നടത്തിയിരുന്നതായും രാജ്യത്തെ വിവിധഭാഗങ്ങളില്‍ സ്ഫോടനം ആസൂത്രണം ചെയ്തിരുന്നതായും കണ്ടെത്തിയിരുന്നു.