കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് മഞ്ചേരി സബ് ജയില്‍ അടച്ചു
മലപ്പുറം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മഞ്ചേരി സബ് ജയില്‍ തത്കാലത്തേക്ക് അടച്ചു. ജയിലില്‍ 13 ഉദ്യോഗസ്ഥര്‍ക്കും 15 തടവുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ജയില്‍ തത്കാലത്തേക്ക് അടക്കാന്‍ തീരുമാനിച്ചത്.രോഗബാധിതരെ…
മലപ്പുറം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മഞ്ചേരി സബ് ജയില്‍ തത്കാലത്തേക്ക് അടച്ചു. ജയിലില്‍ 13 ഉദ്യോഗസ്ഥര്‍ക്കും 15 തടവുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ജയില്‍ തത്കാലത്തേക്ക് അടക്കാന്‍ തീരുമാനിച്ചത്.രോഗബാധിതരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കി 12 തടവുകാരെ പൊന്നാനിയിലേക്കും 10 തടവുകാരെ പെരിന്തല്‍മണ്ണ സബ് ജയിലിലേക്കും മാറ്റി. മറ്റുജീവനക്കാര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.
കോവിഡ് സമൂഹവ്യാപന പരിശോധിക്കാന്‍ ജയില്‍ വകുപ്പിന്‍റെ നിര്‍ദേശപ്രകാരം കഴിഞ ദിവസമാണ് ജയിലില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയത്. തടവുകാരുള്‍പ്പടെ 52 പേരുടെ പരിശോധനയാണ് നടത്തിയത്. ഇതിലാണ് 28 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.