'വാമനനെ ചതിയനെന്നു വിളിച്ച്‌ ആക്ഷേപിച്ച തോമസ് ഐസക്ക് വിശ്വാസികളോട് മാപ്പു പറയണം'; മറ്റ് മതസ്ഥരോട് ഐസക്കിന് ഈ നിലപാട് എടുക്കാന്‍ കഴിയുമോയെന്ന് കെ.സുരേന്ദ്രന്‍

 ദശാവതാരങ്ങളിലൊന്നായ വാമനനെ ചതിയനെന്ന് വിളിച്ച്‌ അവഹേളിച്ച മന്ത്രി തോമസ് ഐസക്ക് മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വാമനമൂര്‍ത്തിയെ ചതിയനാണെന്ന് പറയാന്‍ ഐസക്കിന് കഴിയുന്നതെന്തുകൊണ്ടാണ്. മറ്റ്…

By :  Editor
Update: 2020-09-01 04:05 GMT

ദശാവതാരങ്ങളിലൊന്നായ വാമനനെ ചതിയനെന്ന് വിളിച്ച്‌ അവഹേളിച്ച മന്ത്രി തോമസ് ഐസക്ക് മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വാമനമൂര്‍ത്തിയെ ചതിയനാണെന്ന് പറയാന്‍ ഐസക്കിന് കഴിയുന്നതെന്തുകൊണ്ടാണ്. മറ്റ് മതസ്ഥരോട് ഐസക്കിന് ഈ നിലപാട് എടുക്കാന്‍ കഴിയുമോയെന്നും കെ.സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

വാമനന്‍ മഹാവിഷ്ണു തന്നെയാണ്. മഹാവിഷ്ണുവിനെ ചതിയനെന്ന് വിളിച്ച്‌ ആക്ഷേപിച്ച തോമസ് ഐസക്ക് വിശ്വാസികളോട് മാപ്പ് പറയണം. അനേകായിരം വിഷ്ണു ഭക്തരുടെ വോട്ടുകൊണ്ടാണ് ഐസക്ക് ജയിച്ചു മന്ത്രിയാവുന്നതെന്ന് ഓര്‍ക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. ഓണാശംസകള്‍ നേര്‍ന്ന് കൊണ്ടുള്ള ട്വീറ്റിലാണ് മന്ത്രി വാമനനെ ചതിയനെന്ന് പരാമര്‍ശിച്ച്‌ അവഹേളിച്ചത്‌.

Tags:    

Similar News