ഭീ​ക​ര​രെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടാ​ണ് എക്കാലത്തും സംസ്ഥാന സ​ര്‍​ക്കാ​രു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ അ​ല്‍-​ഖ്വാ​യ്ദ സാ​ന്നി​ധ്യം ആ​ശ​ങ്കാ​ജ​ന​ക​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. കേ​ര​ളം ഭീ​ക​ര വാ​ദി​ക​ളു​ടെ ഒ​ളി​ത്താ​വ​ള​മാ​ണെ​ന്ന ബി​ജെ​പി​യു​ടെ മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച​തി​ന്‍റെ ഫ​ല​മാ​ണി​ത്. ഭീ​ക​ര​രെ സ​ഹാ​യി​ക്കു​ന്ന…

By :  Editor
Update: 2020-09-19 02:07 GMT

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ അ​ല്‍-​ഖ്വാ​യ്ദ സാ​ന്നി​ധ്യം ആ​ശ​ങ്കാ​ജ​ന​ക​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. കേ​ര​ളം ഭീ​ക​ര വാ​ദി​ക​ളു​ടെ ഒ​ളി​ത്താ​വ​ള​മാ​ണെ​ന്ന ബി​ജെ​പി​യു​ടെ മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച​തി​ന്‍റെ ഫ​ല​മാ​ണി​ത്. ഭീ​ക​ര​രെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടാ​ണ് കേ​ര​ള​ത്തി​ല്‍ എ​ക്കാ​ല​ത്തും സ​ര്‍​ക്കാ​രു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കേ​ര​ള​ത്തി​ല്‍ മ​ത ഭീ​ക​ര​വാ​ദ ശ​ക്തി​ക​ള്‍ വ​ലി​യ തോ​തി​ല്‍ സ്വാ​ധീ​ന​മു​റ​പ്പി​ച്ചു. അ​ടു​ത്തി​ടെ കേ​ന്ദ്ര​സ​ര്‍​ക്കാ​രും ഒ​രു മാ​സം മു​ന്‍​പ് ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യും ഇ​തു​സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ മു​ന്ന​റി​യി​പ്പി​നെ നേ​രി​ടാ​ന്‍ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ മു​ന്ന​റി​യി​പ്പ് പോ​ലും സ​ര്‍​ക്കാ​ര്‍ അ​വ​ഗ​ണി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ഇ​ത് കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ തി​ക​ഞ്ഞ അ​നാ​സ്ഥ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മ​ന്ത്രി​സ​ഭ​യി​ല്‍ അ​ട​ക്കം ഭീ​ക​ര​വാ​ദ സാ​ന്നി​ദ്ധ്യ​മു​ണ്ട്. കെ.ടി ജലീൽ നേ​ര​ത്തെ നി​രോ​ധി​ച്ച സി​മി​യു​ടെ പ്ര​വ​ര്‍​ത്ത​ക​നാ​ണെ​ന്ന് പി​ണ​റാ​യി വി​ജ​യ​ന് അ​റി​യാ​വു​ന്ന കാ​ര്യ​മാ​ണ്. ജ​ലീ​ല്‍ സി​മി​യി​ല്‍ സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.​ക​ന​ക​മ​ല​യി​ല്‍ അ​ട​ക്കം ന​ട​ക്കു​ന്ന ഭീ​ക​ര​വാ​ദ പ്ര​വ​ര്‍​ത്ത​നം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഒ​ത്താ​ശ​യോ​ടെ​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. കേ​ര​ള​ത്തി​ലെ ഭീ​ക​ര വി​രു​ദ്ധ സേ​ന​യ്ക്ക് യാ​തൊ​രു അ​ന​ക്ക​വും ഇ​ല്ല. കേ​ര​ള പോ​ലീ​സി​ല്‍ ഉ​ള്ള ഭീ​ക​ര​വാ​ദ സാ​ന്നി​ധ്യം സം​ബ​ന്ധി​ച്ചും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ഭീ​ക​ര​വാ​ദി​ക​ളെ സ​ഹാ​യി​ക്കു​ന്ന രാ​ഷ്ട്രീ​യ നി​ല​പാ​ടാ​ണ് സി​പി​എ​മ്മും കോ​ണ്‍​ഗ്ര​സും സ്വീ​ക​രി​ക്കു​ന്ന​ത്.
ഭീ​ക​ര​വാ​ദി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന രാ​ഷ്ട്രീ​യ​മാ​ണ് കേ​ര​ളത്തി​ലു​ള്ള​ത്. പെ​രു​മ്പാ​വൂ​ര്‍ ഭാ​ഗ​ത്തു പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യെ​ന്നും ഇ​തി​ല്‍ ബം​ഗ്ലാ​ദേ​ശി​ല്‍ നി​ന്ന് ഉ​ള്‍​പ്പെ​ടെ വ​ന്ന​വ​രു​ണ്ടെ​ന്നും സു​രേ​ന്ദ്ര​ന്‍ ആ​രോ​പി​ച്ചു.

Tags:    

Similar News