കൊവിഡ് നീരീക്ഷണ കേന്ദ്രത്തില്‍ യുവതിയുടെ നഗ്നചിത്രം പകര്‍ത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

തിരുവനന്തപുരം: കൊവിഡ് നീരീക്ഷണ കേന്ദ്രത്തില്‍ യുവതിയുടെ നഗ്നചിത്രം പകര്‍ത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍.നെയ്യാറ്റിന്‍കര ചെങ്കല്‍ സ്വദേശി ഷാലു(26)വാണ് പൊലീസിന്റെ പിടിയിലായത്. പാറശ്ശാല ശ്രീകൃഷ്ണ ഫാര്‍മസി കൊവിഡ് സെന്ററിലാണ്…

By :  Editor
Update: 2020-09-24 10:24 GMT

തിരുവനന്തപുരം: കൊവിഡ് നീരീക്ഷണ കേന്ദ്രത്തില്‍ യുവതിയുടെ നഗ്നചിത്രം പകര്‍ത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍.നെയ്യാറ്റിന്‍കര ചെങ്കല്‍ സ്വദേശി ഷാലു(26)വാണ് പൊലീസിന്റെ പിടിയിലായത്. പാറശ്ശാല ശ്രീകൃഷ്ണ ഫാര്‍മസി കൊവിഡ് സെന്ററിലാണ് സംഭവം.കുളിക്കുന്നതിനിടെയാണ് യുവതി ബാത്ത് റൂമില്‍ ഒളിപ്പിച്ച മൊബൈല്‍ ക്യാമറ കണ്ടത്. തുടര്‍ന്ന് യുവതി ഇക്കാര്യം അധികൃതരെ അറിയിച്ചു. പാറശാല പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് ഷാലുവിനെ പിടികൂടുന്നത്. കൊവിഡ് പരിശോധനാഫലം നെഗറ്റീവായതിനെ തുടര്‍ന്ന് വീട്ടിലേക്ക് പോകാന്‍ തയ്യാറാവുന്നതിനിടെയാണ് ഇയാള്‍ പൊലീസിന്റെ പിടിയിലാകുന്നത്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.

Tags:    

Similar News