ഗർഭിണിക്ക് ചികിത്സാനിഷേധം: മഞ്ചേരിയിൽ എം.എൽ.എമാർ റോഡ് ഉപരോധിച്ചു
മഞ്ചേരി : ആശുപത്രികളിൽ ഗർഭിണിക്ക് ചികിത്സ നിഷേധിക്കുകയും ഇരട്ടക്കുഞ്ഞുങ്ങൾ മരിക്കുകയും ചെയ്ത സംഭവത്തിൽ എം.എൽ.എമാരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. എം. ഉമ്മർ, ടി.വി. ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലാണ്…
;മഞ്ചേരി : ആശുപത്രികളിൽ ഗർഭിണിക്ക് ചികിത്സ നിഷേധിക്കുകയും ഇരട്ടക്കുഞ്ഞുങ്ങൾ മരിക്കുകയും ചെയ്ത സംഭവത്തിൽ എം.എൽ.എമാരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. എം. ഉമ്മർ, ടി.വി. ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലാണ് എം.എസ്.എഫ്. പ്രവർത്തകർ റോഡിൽ കുത്തിയിരുന്നത്. സ്വകാര്യ ആശുപത്രികൾക്കെതിരേയും മഞ്ചേരി മെഡിക്കൽകോളേജിലെ സംഭവത്തിന് ഉത്തരവാദികളായവർക്കെതിരേയും കേസെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. മഞ്ചേരി മെഡിക്കല്‍കോളേജില്‍നിന്ന് റഫര്‍ചെയ്തശേഷം ചികിത്സതേടി നിരവധി ആശുപത്രികളില്‍ കയറി അലഞ്ഞ യുവതിയുടെ ഗര്‍ഭസ്ഥശിശുക്കള്‍ മരിക്കുകയായിരുന്നു . . കിഴിശ്ശേരി സ്വദേശിനിയായ 20-കാരിയുടെ ഒന്‍പതുമാസം ഗര്‍ഭാവസ്ഥയിലുള്ള ഇരട്ടക്കുഞ്ഞുങ്ങളാണ് മരിച്ചത്