ഡോണൾഡ് ട്രംപിന് കോവിഡ്

ഡോണൾഡ് ട്രംപിനും മെലനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചു. ട്രംപ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും തന്റെ ജോലി തുടരാവുന്നതാണെന്നും അദ്ദേഹത്തിന്റെ ഡോക്ടർ പറഞ്ഞു.നേരത്തെ ട്രംപിന്റെ…

;

By :  Editor
Update: 2020-10-02 00:55 GMT

ഡോണൾഡ് ട്രംപിനും മെലനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചു. ട്രംപ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും തന്റെ ജോലി തുടരാവുന്നതാണെന്നും അദ്ദേഹത്തിന്റെ ഡോക്ടർ പറഞ്ഞു.നേരത്തെ ട്രംപിന്റെ ഉപദേശക ഹോപ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് ഇരുവരും ക്വാറന്റീൻ പ്രവേശിച്ചിരുന്നു. കോവിഡ് പരിശോധന ഫലത്തിനായി കാത്തിരിക്കുന്നതായും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. എയർ ഫോഴ്സ് വണിൽ ട്രംപിനെ സ്ഥിരമായി അനുഗമിക്കുന്ന ഏറ്റവും അടുത്ത ഉപദേഷ്ടാക്കളിൽ ഒരാളാണ് ഹോപ് ഹിക്സ്.

Tags:    

Similar News