മഞ്ചേരി ഗവ. ബോയ്‌സ്‌സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു
മഞ്ചേരി: മഞ്ചേരി ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്കൂളിൽ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.മൂന്നുകോടി രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്. ഒൻപത്…
;മഞ്ചേരി: മഞ്ചേരി ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്കൂളിൽ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.മൂന്നുകോടി രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്. ഒൻപത് ക്ലാസ്‌മുറികളും ലൈബ്രറിയും ഭക്ഷണഹാളും ഇതിലുണ്ട്. കിഫ്ബിയിൽ നിന്നാണ് തുക അനുവദിച്ചത്.മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷതവഹിച്ചു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രി ടി.എം. തോമസ് ഐസക്ക് എന്നിവർ മുഖ്യാതിഥികളായി. സ്കൂളിൽ നടന്ന ചടങ്ങിൽ എം. ഉമ്മർ എം.എൽ.എ. ഫലകം അനാഛാദനംചെയ്തു. നഗരസഭാധ്യക്ഷ വി.എം. സുബൈദ, എം. മണി, കെ.എസ്. ഷാജൻ, കെ. ജയരാജൻ, വി.പി. ഫിറോസ്, എ.എം. സജ്‌ന, കെ. ഫിറോസ്ബാബു, കെ.സി. കൃഷ്ണദാസ് രാജ തുടങ്ങിയവർ സംസാരിച്ചു.