കമ്മ്യൂണിസ്റ്റുകാര്‍ക്കും അവരുമായി ബന്ധമുള്ളവര്‍ക്കും അമേരിക്കയില്‍ ഇനി പൗരത്വമില്ല
വാഷിങ്ടണ്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ അംഗത്വമുള്ളവര്‍ക്ക് പൗരത്വം നല്‍കേണ്ടെന്ന നിലപാടുമായി അമേരിക്ക. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് വെള്ളിയാഴ്ച പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തിലാണ് ഇതേക്കുറിച്ച് വിശദീകരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയോ…
;വാഷിങ്ടണ്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ അംഗത്വമുള്ളവര്‍ക്ക് പൗരത്വം നല്‍കേണ്ടെന്ന നിലപാടുമായി അമേരിക്ക. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് വെള്ളിയാഴ്ച പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തിലാണ് ഇതേക്കുറിച്ച് വിശദീകരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയോ മറ്റേതെങ്കിലും ഏകാധിപത്യ പ്രസ്ഥാനങ്ങളുടെയോ അംഗങ്ങള്‍ക്കും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും പൗരത്വം അനുവദിക്കാനാകില്ലെന്നാണ് യു.എസ്.സിഐ.എസിന്റെ വാദം. എന്നാലിത് പ്രധാനമായും ചൈനയെ ലക്ഷ്യം വെച്ചുള്ളതാണെന്ന വാദം ശക്തമാകുകയാണ്.ചൈനയെ നേരിടുന്നതിന് യുഎസ് സര്‍ക്കാര്‍ ദീര്‍ഘകാല നയത്തിന് പ്രതിബദ്ധമാണെന്ന് അടുത്തിടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലോ മറ്റേതെങ്കിലും ഏകാധിപത്യ സ്വഭാവമുള്ള പാര്‍ട്ടിയിലോ അംഗത്വമോ ബന്ധമോ ഉണ്ടെങ്കില്‍ പൗരത്വം നല്‍കാനാവില്ലെന്ന് യു എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.