രാംവിലാസ് പാസ്വാൻ്റെ നിര്യാണത്തിൽ കെ.സുരേന്ദ്രൻ അനുശോചിച്ചു
കോഴിക്കോട്: കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വൻ്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ അനുശോചിച്ചു. രാജ്യത്തിനും ബീഹാറിനും പാസ്വാൻ്റെ സംഭാവന വളരെ വലുതായിരുന്നു. നരേന്ദ്രമോദി സർക്കാർ കാർഷികരംഗത്ത്…
By : Editor
Update: 2020-10-08 10:19 GMT
കോഴിക്കോട്: കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വൻ്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ അനുശോചിച്ചു. രാജ്യത്തിനും ബീഹാറിനും പാസ്വാൻ്റെ സംഭാവന വളരെ വലുതായിരുന്നു. നരേന്ദ്രമോദി സർക്കാർ കാർഷികരംഗത്ത് നടപ്പാക്കിയ പരിഷ്ക്കാരങ്ങൾ രാജ്യത്തെ കർഷകർക്ക് പ്രയോജനകരമായ രീതിയിൽ വിനിയോഗിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ദളിത്-കർഷക വിഭാഗത്തിന് ഏറെ പ്രിയങ്കരനായ നേതാവായിരുന്നു അദ്ദേഹം. എൻ.ഡി.എ മുന്നണിയിലെ കരുത്തനായ നേതാവിനെയാണ് നഷ്ടമായതെന്നും സുരേന്ദ്രൻ പറഞ്ഞു.