എസ്ബിഐ ഡെബിറ്റ് കാര്‍ഡില്‍ നിന്ന് പിന്‍വലിക്കാവുന്ന കുറഞ്ഞ തുക 20,000 ആക്കി ഉയര്‍ത്തി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെബിറ്റ് കാര്‍ഡുകളില്‍ ഒരു ദിവസം പിന്‍വലിക്കാവുന്ന കുറഞ്ഞ തുക 20,000 രൂപയാക്കി ഉയര്‍ത്തി. 20,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ…
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെബിറ്റ് കാര്‍ഡുകളില്‍ ഒരു ദിവസം പിന്‍വലിക്കാവുന്ന കുറഞ്ഞ തുക 20,000 രൂപയാക്കി ഉയര്‍ത്തി. 20,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വിവിധ കാര്‍ഡുകളിലൂടെ ഇങ്ങനെ പിന്‍വലിക്കാന്‍ സാധിക്കും. പണം പിന്‍വലിക്കുന്നതിനുള്ള വിവിധ പരിധിയിലുള്ള ഏഴ് തരം കാര്‍ഡുകള്‍ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. ഒരോ ഉപഭോക്താക്കളുടെ വരുമാനവും മറ്റു ഘടകങ്ങളും പരിഗണിച്ചാണ് വ്യത്യസ്തമായ കാര്‍ഡുകള്‍ നല്‍കുന്നത്. കാര്‍ഡ് അനുസരിച്ച് പ്രതിദിനം 20,000 മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാന്‍ സാധിക്കുന്നത്. എസ്ബിഐ ക്ലാസിക് ആന്‍ഡ് മാസ്‌ട്രോ കാര്‍ഡിന്റെ പണം പിന്‍വലിക്കാവുന്ന പരിധി 20,000 രൂപയാണ്. മുനപ് ഇത് 10,000 ആയിരുന്നു.
എസ്ബിഐ ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡ് – 40,000 രൂപ, എസ്ബിഐ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡ് – 50,000 രൂപ, എസ്ബിഐ പ്ലാറ്റിനം ഇന്റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡ് – 1,00,000 രൂപ, എസ്ബിഐ മുംബൈ മെട്രോ കോംബോ കാര്‍ഡ് – 40,000 രൂപ എന്നിങ്ങനെയാണ് പിന്‍വലിക്കാവുന്ന തുകയുടെ പരിധി