കടുത്ത മത്സരം; ട്രംപ് തുടരുമോ അതോ ബൈഡനിലൂടെ ഡെമോക്രാറ്റുകള്‍ തിരിച്ചുവരുമോ ?

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്ബോള്‍ ട്രംപ് മുന്നോട്ട്. തുടക്കത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നിലനിന്നതെങ്കില്‍ പിന്നീട് ട്രംപ് നില മെച്ചപ്പെടുത്തുന്ന അവസ്ഥയാണ് കാണാന്‍ സാധിച്ചത്. ഡെമോക്രോറ്റുകള്‍ക്ക്…

;

By :  Editor
Update: 2020-11-03 23:21 GMT

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്ബോള്‍ ട്രംപ് മുന്നോട്ട്. തുടക്കത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നിലനിന്നതെങ്കില്‍ പിന്നീട് ട്രംപ് നില മെച്ചപ്പെടുത്തുന്ന അവസ്ഥയാണ് കാണാന്‍ സാധിച്ചത്. ഡെമോക്രോറ്റുകള്‍ക്ക് മുന്‍തൂക്കമുള്ളിടത്തും ട്രംപ് ഇഞ്ചോടിഞ്ചു പോരാട്ടം കാഴ്‌ച്ചുവെച്ചു മുന്നോട്ടു നീങ്ങുകയാണ്. ആകെയുള്ള 538 ഇലക്ടറല്‍ വോട്ടില്‍ 410 എണ്ണത്തില്‍ ഫലം പുറത്ത് വരുമ്ബോള്‍ 180 എണ്ണം ജോ ബൈഡന് ലഭിച്ചു. 249 എണ്ണമാണ് ട്രംപിന് ലഭിച്ചത്. നാല് ഇല്ക്ടറല്‍ വോട്ടുകളുള്ള ന്യൂഹാംഷറില്‍ ജോബൈഡന്‍ മുന്നിട്ടു നില്‍ക്കുന്നു. ഫ്‌ളോറിഡ ഇപ്പോഴും പ്രവചനാതീതമാണ്. 51 % വോട്ടുകളോടെ ട്രംപ് ആണ് ഇവിടെ മുന്നിട്ടു നില്‍ക്കുന്നത്. 48 % വോട്ടുകളാണ് ബൈഡന് ഫ്‌ളോറിഡയില്‍ ഇതുവരെ ലഭിച്ചത്. ഇന്ത്യാന, കെന്‍ചുക്കി, ഒക്കലഹോമ എന്നീ സംസ്ഥാനങ്ങള്‍ ട്രംപിന് അനുകൂലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗത്ത് കരോലിന, വെര്‍മേണ്ട് മസാച്യുസെറ്റസ് എന്നീ സംസ്ഥാനങ്ങള്‍ ബൈഡന് അനുകൂലമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Tags:    

Similar News