കോഴിക്കോട്ട് ഒമ്പതുലക്ഷം രൂപയുടെ സാനിറ്റൈസർ പിടികൂടി ; നിയമവിരുദ്ധമായി നിർമിച്ചതെന്ന് ഡ്രഗ് കൺട്രോൾ വിഭാഗം
കോഴിക്കോട് : ഡ്രഗ് കൺട്രോൾ വിഭാഗം പാളയം ജയന്തി ബിൽഡിങ്ങിലെ രണ്ടുകടകളിൽ നടത്തിയ റെയ്ഡിൽ ഒമ്പതുലക്ഷത്തോളം രൂപ വിലവരുന്ന സാനിറ്റൈസർ പിടികൂടി. 60 പെട്ടികളിലായാണ് ഇതുസൂക്ഷിച്ചത്. നിയമവിരുദ്ധമായി…
കോഴിക്കോട് : ഡ്രഗ് കൺട്രോൾ വിഭാഗം പാളയം ജയന്തി ബിൽഡിങ്ങിലെ രണ്ടുകടകളിൽ നടത്തിയ റെയ്ഡിൽ ഒമ്പതുലക്ഷത്തോളം രൂപ വിലവരുന്ന സാനിറ്റൈസർ പിടികൂടി. 60 പെട്ടികളിലായാണ് ഇതുസൂക്ഷിച്ചത്. നിയമവിരുദ്ധമായി നിർമിച്ച മരുന്ന് വിഭാഗത്തിൽപ്പെടുന്ന സാനിറ്റൈസർ വിതരണംചെയ്തുവെന്ന കാരണത്താലാണ് നടപടിയെന്ന് അധികൃതർ. സാംപിൾ എറണാകുളത്തെ പരിശോധനാലാബിലേക്ക് അയച്ചിട്ടുണ്ട്. സാനിറ്റൈസർ നിർമാണത്തിന് ഉപയോഗിച്ച സാധനങ്ങളുടെ അളവും വീര്യവും രേഖപ്പെടുത്തണമെന്ന നിയമം പാലിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു. മുംബൈ, എറണാകുളം എന്നിവിടങ്ങളിൽനിന്നാണ് ഇതുകൊണ്ടുവന്നതെന്ന് മൊത്തവിതരണക്കാർ പറഞ്ഞെങ്കിലും ബില്ലുകൾ നൽകാനായില്ല. നിലവാരമില്ലാത്ത സാനിറ്റൈസർ വിതരണം നടത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.