സഖാവിന് വേണ്ടി രംഗത്തിറങ്ങാന്‍ ആരുമില്ലേ" എവിടെപ്പോയി 50 ലക്ഷം ഡിവൈഎഫ്‌ഐ സഖാക്കള്‍ ;വിടി ബല്‍റാം

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിലെ എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ് 26 മണിക്കൂര്‍ നീണ്ടതിന് പിന്നാലെ ബന്ധുക്കളുടെ ഭാഗത്ത് നിന്നും വലിയ…

By :  Editor
Update: 2020-11-05 06:11 GMT

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിലെ എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ് 26 മണിക്കൂര്‍ നീണ്ടതിന് പിന്നാലെ ബന്ധുക്കളുടെ ഭാഗത്ത് നിന്നും വലിയ തോതിലുള്ള പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. എന്നാല്‍ ഈ സംഭവത്തില്‍ സിപിഎമ്മിനേയും ഡിവൈഎഫ്‌ഐയേയും പരിഹസിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ് വിടി ബല്‍ഹാം എംഎല്‍എ. ഭരണകൂട ഭീകരത നേരിടുന്ന ഒരു പാവം സഖാവിന് വേണ്ടി രംഗത്തിറങ്ങാന്‍ സ്വന്തം കുടുംബാംഗങ്ങളല്ലാതെ ഇവിടെ വേറെ ആരുമില്ലേ? എന്നാണ് വിടി ബല്‍റാം പരിഹാസ രൂപേണ ചോദിക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

പ്രതിഷേധിക്കുന്നവരും പത്രക്കാരുമൊക്കെ ഇങ്ങനെ തിക്കിത്തിരക്കിയാല്‍ കൊറോണ പകരില്ലേ? കോടിയേരി കുടുംബം മയക്കുമരുന്ന് വ്യാപാരികള്‍ എന്നതോടൊപ്പം മരണത്തിന്റെ വ്യാപാരികള്‍ കൂടി ആകരുത്. ആരോഗ്യ വകുപ്പ് മന്ത്രി ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.ഏതായാലും ബിനീഷുമായി ബാക്കിയെല്ലാ ബന്ധുക്കള്‍ക്കും നല്ല ബന്ധമുണ്ട് എന്ന് ബോധ്യപ്പെടുന്നുണ്ട്. ബിനീഷിനെ പരിചയമില്ലാത്തത് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് മാത്രമാണ്.ഇപ്പോഴും മനസ്സിലാവാത്തത് എവിടെപ്പോയി 50 ലക്ഷം ഡിവൈഎഫ്‌ഐ സഖാക്കള്‍ എന്നതാണ്?ഭരണകൂട ഭീകരത നേരിടുന്ന ഒരു പാവം സഖാവിന് വേണ്ടി രംഗത്തിറങ്ങാന്‍ സ്വന്തം കുടുംബാംഗങ്ങളല്ലാതെ ഇവിടെ വേറെ ആരുമില്ലേ?

Tags:    

Similar News