ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് അന്വേഷണ ഏജന്‍സിയുടെ കാര്യമെന്ന് മുഖ്യമന്ത്രി
ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് അന്വേഷണ ഏജന്‍സിയുടെ കാര്യമെന്ന് മുഖ്യമന്ത്രി. ഇ.ഡി അന്വേഷണത്തില്‍ പ്രവചനത്തിനില്ല. രാഷ്ട്രീയപ്രേരിതം എന്ന്പറയുന്നില്ല. നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടായെങ്കില്‍ ആ കുടുംബം നിയമപരമായി നേരിടുമെന്നും…
ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് അന്വേഷണ ഏജന്‍സിയുടെ കാര്യമെന്ന് മുഖ്യമന്ത്രി. ഇ.ഡി അന്വേഷണത്തില്‍ പ്രവചനത്തിനില്ല. രാഷ്ട്രീയപ്രേരിതം എന്ന്പറയുന്നില്ല. നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടായെങ്കില്‍ ആ കുടുംബം നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.എം രവീന്ദ്രനെ ഏറെക്കാലമായി അറിയാമെന്നും. മുഖ്യമന്ത്രി. അന്വേഷണ ഏജന്‍സി വിളിപ്പിച്ചതുകൊണ്ട് കുറ്റംചാര്‍ത്താനാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഒളിക്കാന്‍ പലതുമുള്ളതുകൊണ്ടാണ് റെയ്ഡിനെ എതിര്‍ക്കാന്‍ ശ്രമിച്ചതെന്നുള്ളത് ഇ.ഡി കോടതിയില്‍ അവതരിപ്പിക്കാൻ ആണ് സാധ്യത.