'സെക്രട്ടറിയേറ്റിലെ തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ടല്ല'; തീപിടുത്തമുണ്ടായ ഭാഗത്തു നിന്നു മദ്യത്തിന്റെ അംശമുള്ള കുപ്പികള്‍ കണ്ടെത്തി !
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നടന്ന തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്നു കെമിസ്ട്രി വിഭാഗത്തിന്റെയും ഫോറന്‍സിക് റിപ്പോര്‍ട്ട്.മാത്രമല്ല തീപിടുത്തമുണ്ടായ ഭാഗത്തുനിന്നു മദ്യത്തിന്റെ അംശമുള്ള കുപ്പികള്‍ കണ്ടെത്തിയതായും തിരുവനന്തപുരം സിജെഎം…
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നടന്ന തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്നു കെമിസ്ട്രി വിഭാഗത്തിന്റെയും ഫോറന്‍സിക് റിപ്പോര്‍ട്ട്.മാത്രമല്ല തീപിടുത്തമുണ്ടായ ഭാഗത്തുനിന്നു മദ്യത്തിന്റെ അംശമുള്ള കുപ്പികള്‍ കണ്ടെത്തിയതായും തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് കണ്ടെത്താനായില്ലെന്നു നേരത്തെ ഫിസിക്സ് വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.പെട്രോള്‍, ഡീസല്‍ അംശം ഉണ്ടോയെന്നതാണ് കെമിസ്ട്രി വിഭാഗം അന്വേഷിച്ചത്. എന്നാല്‍ മദ്യത്തിന്റെ അംശമാണ് കണ്ടെത്തിയത്. സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഓഗസ്റ്റ് 25 നായിരുന്നു തീപിടുത്തം.അന്വേഷണം അട്ടിമറിക്കാന്‍ തീയിട്ടതാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം. എന്നാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. കത്തിയ ഫാനിന്റെ ഭാഗങ്ങള്‍, ഉരുകിയ ഭാഗം, മോട്ടര്‍ എന്നിവ പരിശോധിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമാകാത്തതിനാല്‍ വിദഗ്ദ്ധ ഫോറന്‍സിക് പരിശോധന വീണ്ടും നടത്താന്‍ ആലോചിക്കുന്നുണ്ട്. കൊച്ചിയിലോ ബെംഗളൂരുവിലോ പരിശോധനയ്ക്ക് സാമ്പിള്‍ അയക്കാനാണ് ആലോചിക്കുന്നത്.