വയനാട്ടിൽ യുവതിയെ പീഡിപ്പിച്ച പൊലീസുകാരനെതിരെ കേസ്

വെള്ളമുണ്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പൊലീസുകാരനെതിരെ കേസ്. കണ്ണൂര്‍ മാങ്ങാട്ടുപറമ്പിലെ കെ.എ.പി നാലാം ബറ്റാലിയനിലെ പൊലീസുകാരന്‍ കണ്ണൂര്‍ ആലക്കോട്…

;

By :  Editor
Update: 2020-11-14 00:15 GMT

വെള്ളമുണ്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പൊലീസുകാരനെതിരെ കേസ്. കണ്ണൂര്‍ മാങ്ങാട്ടുപറമ്പിലെ കെ.എ.പി നാലാം ബറ്റാലിയനിലെ പൊലീസുകാരന്‍ കണ്ണൂര്‍ ആലക്കോട് പാത്തന്‍പാറ സ്വദേശി നിപിന്‍രാജിൻറെ പേരിലാണ് വെള്ളമുണ്ട പൊലീസ് കേസെടുത്തത്.ഒന്നര വര്‍ഷം മുൻപ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം സൗഹൃദം സ്ഥാപിച്ച്‌ പിന്നീട് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. ഇയാള്‍ ഒളിവിലാണ്.

Tags:    

Similar News