വയനാട്ടിൽ കാർഷിക പുരോഗമനസമിതി കൂടുതൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കല്പറ്റ : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ സജീവമായി രംഗത്തിറങ്ങുമെന്ന സൂചന നൽകി കാർഷിക പുരോഗമന സമിതി കൂടുതൽ വാർഡുകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. രണ്ടാംഘട്ടത്തിൽ ആറു സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. വിവിധ…

By :  Editor
Update: 2020-11-17 20:31 GMT

കല്പറ്റ : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ സജീവമായി രംഗത്തിറങ്ങുമെന്ന സൂചന നൽകി കാർഷിക പുരോഗമന സമിതി കൂടുതൽ വാർഡുകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. രണ്ടാംഘട്ടത്തിൽ ആറു സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. വിവിധ കർഷക സംഘടനകളുടെ കോ -ഓർഡിനേഷൻ കമ്മിറ്റിയായ രാഷ്ട്രീയ കിസാൻ മഹാസംഘ, വൺ ഇന്ത്യ വൺ പെൻഷൻ, വെൽഫെയർ പാർട്ടി തുടങ്ങിയ 15 സംഘടനകളുമായുള്ള ധാരണകളുടെ അടിസ്ഥാനത്തിലാണ് സമിതി മത്സരിക്കുന്നത്. നേന്ത്രക്കായയുടെ തറവില 30 രൂപയായി വർധിപ്പിക്കുക, വിലത്തകർച്ചയിൽ നിന്ന് കർഷകരെ രക്ഷിക്കുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, രാത്രികാല ഗതാഗത നിരോധനത്തിന് പരിഹാരം ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കർഷക മുന്നണി മത്സരിക്കുന്നത്.

Tags:    

Similar News