ട്രാന്‍സ്ജെന്‍ഡറുകളുടെ പരാതിയില്‍ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന്

കൊച്ചി: നഗരത്തിലും പരിസരപ്രദേശങ്ങളിലും ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക്‌ എതിരെ ഗുണ്ട സംഘങ്ങളുടെ നിരന്തര ശല്യവും ആക്രമണവും വര്‍ധിച്ചതായും ഇതിനെതിരെ പരാതി നല്‍കാന്‍ പൊലീസ് സ്​റ്റേഷനുകളില്‍ ചെല്ലുമ്ബോള്‍ അവഗണിക്കുന്നതായും ആക്ഷേപം. ട്രാന്‍സ്ജെന്‍ഡറുകളെ…

By :  Editor
Update: 2020-11-18 19:24 GMT

കൊച്ചി: നഗരത്തിലും പരിസരപ്രദേശങ്ങളിലും ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക്‌ എതിരെ ഗുണ്ട സംഘങ്ങളുടെ നിരന്തര ശല്യവും ആക്രമണവും വര്‍ധിച്ചതായും ഇതിനെതിരെ പരാതി നല്‍കാന്‍ പൊലീസ് സ്​റ്റേഷനുകളില്‍ ചെല്ലുമ്ബോള്‍ അവഗണിക്കുന്നതായും ആക്ഷേപം. ട്രാന്‍സ്ജെന്‍ഡറുകളെ പിന്തുടര്‍ന്ന് പണവും സ്വര്‍ണാഭരണവും മൊബൈല്‍ ഫോണ്‍, വാഹനം ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സാധന സാമഗ്രികള്‍ പിടിച്ചുപറിക്കുന്ന സംഘങ്ങള്‍ സജീവമാണെന്നും വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. വീടുകളില്‍ എത്തി ആക്രമിച്ച്‌ പണം അപഹരിക്കുന്ന സംഭവങ്ങളുമുണ്ട്. കളമശ്ശേരി പൊലീസില്‍ അടുത്തിടെ നല്‍കിയ രണ്ടു പരാതികളിലും നടപടി ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം വീട് കുത്തിത്തുറന്ന് പണം മോഷ്​ടിച്ചത്​ സംബന്ധിച്ച്‌​ കളമശ്ശേരി സ്വദേശിയായ ട്രാന്‍സ്‌ജെന്‍ഡര്‍ പരാതി നല്‍കാന്‍ ചെന്നിട്ട് പരാതി സ്വീകരിച്ചില്ല. വിവരം അറിഞ്ഞ് പൊലീസ് സ്​റ്റേഷനിലെത്തിയ ട്രാന്‍സ്ജെന്‍ഡറുകളെ ലാത്തിച്ചാര്‍ജ് ചെയ്ത വിരട്ടിയോടിച്ചതായും ഇവര്‍ പറഞ്ഞു. ഇതിനെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വാര്‍ത്തസമ്മേളനത്തില്‍ അതിഥി, താരാ പ്രസാദ്, മേഘ, അന്ന എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News