സിഎം രവീന്ദ്രന് ബെനാമി ഇടപാടെന്ന് സംശയം; വടകരയിലെ വ്യാപാര സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് പരിശോധന
വടകരയിലെ മൂന്നുവ്യാപാര സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് പരിശോധന. മുഖ്യമന്ത്രിയുടെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ബെനാമി ഇടപാട് ഉണ്ടെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളിലാണ് പരിശോധന.ഇന്ന് ചോദ്യം ചെയ്യലിനു ഹാജരാകാന്‍…
വടകരയിലെ മൂന്നുവ്യാപാര സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് പരിശോധന. മുഖ്യമന്ത്രിയുടെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ബെനാമി ഇടപാട് ഉണ്ടെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളിലാണ് പരിശോധന.ഇന്ന് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടിസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെ കോവിഡാനന്തര പരിശോധനകള്‍ക്ക് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു.സര്‍ക്കാരിന്റെ വന്‍കിട പദ്ധതികളില്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചെന്നും ശിവശങ്കര്‍ ഇടപാടുകളിലെ ഗുണഭോക്താക്കളില്‍ ഒരാള്‍ മാത്രമാണെന്നും സ്വപ്ന സുരേഷ് മൊഴി നല്‍കിയിരുന്നു. പദ്ധതികളില്‍ സി.എം.രവീന്ദ്രന്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ പങ്കാണ് ഇഡി അന്വേഷിക്കുന്നത്.