പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ ഇ.ഡി റെയ്ഡ്

തിരുവനന്തപുരം/മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ(ഇ.ഡി) റെയ്ഡ്. കരമന അഷ്‌റഫ് മൗലവി, നസറുദ്ദീന്‍ എളമരം, ഒ.എം.എ. സലാം എന്നിവരുടെ വീടുകളിലാണ് വ്യാഴാഴ്ച രാവിലെ മുതല്‍…

By :  Editor
Update: 2020-12-02 23:34 GMT

തിരുവനന്തപുരം/മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ(ഇ.ഡി) റെയ്ഡ്. കരമന അഷ്‌റഫ് മൗലവി, നസറുദ്ദീന്‍ എളമരം, ഒ.എം.എ. സലാം എന്നിവരുടെ വീടുകളിലാണ് വ്യാഴാഴ്ച രാവിലെ മുതല്‍ ഇ.ഡി.യുടെ റെയ്ഡ് ആരംഭിച്ചത്. കരമന അഷ്‌റഫ് മൗലവിയുടെ തിരുവനന്തപുരം പൂന്തൂറയിലെ വീട്ടില്‍ കൊച്ചിയില്‍നിന്നുള്ള ഇ.ഡി. ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒ.എം.എ. സലാമിന്റെ മഞ്ചേരിയിലെ വീട്ടിലും പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരത്തിന്റെ മലപ്പുറം വാഴക്കാട്ടെ വീട്ടിലും മിന്നല്‍പരിശോധന തുടരുകയാണ്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഇ.ഡി. ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതെന്നാണ് സൂചന. അതേസമയം, റെയ്ഡിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇ.ഡി. പുറത്തുവിട്ടിട്ടില്ല.

Full View

Tags:    

Similar News