ഹൈദരാബാദില്‍ ത്രിശങ്കു; ഹൈദരാബാദില്‍ ബിജെപിയുടെ മുന്നേറ്റം; സീറ്റ് നിലയില്‍ രണ്ടാമത്
ഹൈദരാബാദ് ∙ മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ഫലം പ്രഖ്യാപിച്ച 137ല്‍ 56 വാര്‍ഡുകളിൽ കെ.ചന്ദ്രശേഖർ റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) വിജയിച്ചപ്പോള്‍, 46…
By : Editor
Update: 2020-12-04 12:59 GMT
ഹൈദരാബാദ് ∙ മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ഫലം പ്രഖ്യാപിച്ച 137ല്‍ 56 വാര്‍ഡുകളിൽ കെ.ചന്ദ്രശേഖർ റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) വിജയിച്ചപ്പോള്‍, 46 സീറ്റുകള്‍ പിടിച്ചെടുത്ത് ബിജെപി നേട്ടമുണ്ടാക്കി. കഴിഞ്ഞ ഭരണസമിതിയില്‍ 4 അംഗങ്ങള്‍ മാത്രമാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. . 46 സീറ്റുകളില്‍ വിജയിച്ച ബിജെപിയാണ് നിലവില്‍ എറ്റവും വലിയ രണ്ടാമത്തെ ഒറ്റകക്ഷി. 42 സീറ്റുകളില്‍ എഐഎംഐഎം വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്.