മോദിയുടെ വാരണാസിയില്‍ ബിജെപിക്ക് തിരിച്ചടി: രണ്ട് സീറ്റും തോറ്റു
ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭയുടെ ഉപരിസഭയായ കൗൺസിലിലെ 11 സീറ്റുകളിലേക്കുനടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി. നാലെണ്ണത്തിലും സമാജ്‌വാദി പാർട്ടി മൂന്നെണ്ണത്തിലും വിജയിച്ചു. സ്വതന്ത്രസ്ഥാനാർഥികൾ രണ്ടു സീറ്റുകൾ നേടി. രണ്ടുമണ്ഡലങ്ങളിലെ ഫലം…
ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭയുടെ ഉപരിസഭയായ കൗൺസിലിലെ 11 സീറ്റുകളിലേക്കുനടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി. നാലെണ്ണത്തിലും സമാജ്‌വാദി പാർട്ടി മൂന്നെണ്ണത്തിലും വിജയിച്ചു. സ്വതന്ത്രസ്ഥാനാർഥികൾ രണ്ടു സീറ്റുകൾ നേടി. രണ്ടുമണ്ഡലങ്ങളിലെ ഫലം വരാനുണ്ട്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിൽ നിന്നുള്ള രണ്ടുസീറ്റുകളും ഇത്തവണ ബി.ജെ.പി.ക്ക് നഷ്ടപ്പെട്ടു. പത്തുവർഷത്തിനിടെ ആദ്യമായാണ് ഇവിടെ ബി.ജെ.പി. തോൽക്കുന്നത്. സമാജ്‌വാദി സ്ഥാനാര്‍ഥികളാണ് ഈ സീറ്റുകളില്‍ വിജയിച്ചത്. മോദിയുടെ സ്വന്തം മണ്ഡലമായ വാരണാസിയിലെ തോല്‍വി തിരിച്ചടിയായി കരുതുകയാണ് ബിജെപി. ഇത് വലിയ വിജയമാണെന്ന് സമാജ്‌വാദി വക്താക്കള്‍ പ്രതികരിച്ചു.