ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി ; ആ​ദ്യ മ​ണി​ക്കൂ​റി​ല്‍ ക​ന​ത്ത പോ​ളിം​ഗ്

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി. പ​ല ബൂ​ത്തു​ക​ളി​ലും വോ​ട്ട​ര്‍​മാ​രു​ടെ നീ​ണ്ട ക്യൂ​വാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. കൃത്യം ഏഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. വോട്ട് രേഖപ്പെടുത്തുന്നതിനായി…

By :  Editor
Update: 2020-12-07 23:06 GMT

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി. പ​ല ബൂ​ത്തു​ക​ളി​ലും വോ​ട്ട​ര്‍​മാ​രു​ടെ നീ​ണ്ട ക്യൂ​വാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. കൃത്യം ഏഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. വോട്ട് രേഖപ്പെടുത്തുന്നതിനായി രാവിലെ തന്നെ പോളിംഗ് സ്റ്റേഷനുകളിലേക്ക് വോട്ടര്‍മാര്‍ എത്തി തുടങ്ങിയിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 7.55 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. തിരുവനനന്തപുരം ജില്ലയില്‍ 6.98 ശതമാനവും കൊല്ലം ജില്ലയില്‍ 7.68 ശതമാനവും പത്തനംതിട്ട ജില്ലയില്‍ 8.16 ശതമാനവും ആലപ്പുഴ ജില്ലയില്‍ 7.92 ശതമാനവും ഇടുക്കി ജില്ലയില്‍ 7.53 ശതമാനവും വോട്ടിംഗ് രേഖപ്പെടുത്തി.

ഇതുവരെ വോട്ട് ചെയ്തിരിക്കുന്നവരില്‍ ഒന്‍പത് ശതമാനം പുരുഷ വോട്ടര്‍മാരാണ്. 6.25 ശതമാനം സ്ത്രീവോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തി. ജില്ലകളില്‍ ആദ്യഘട്ടത്തില്‍ ശക്തമായ പോളിംഗാണ് നടക്കുന്നത്. ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ്. കൊവിഡ് പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയോടെയാണ് വോട്ടിംഗ് നടക്കുന്നത്. സാമൂഹിക അകലം പാലിച്ചാണ് വോട്ട് രേഖപ്പെടുത്തുന്നതിനായി വോട്ടര്‍മാര്‍ നില്‍ക്കേണ്ടത്.

Tags:    

Similar News