കോവിഡ് രോഗികളുടെ വീടുകള്‍ക്ക് മുന്നില്‍ പോസ്റ്ററുകള്‍ പതിക്കരുത്: സുപ്രീം കോടതി
ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ വീടുകള്‍ക്ക് മുന്നില്‍ പോസ്റ്ററുകള്‍ പതിക്കരുതെന്ന് സുപ്രീം കോടതി. രോഗികളുടെ വീടുകള്‍ക്ക് മുന്നില്‍ പോസ്റ്റര്‍ പതിക്കുന്നത് അവരെ അപമാനിക്കുന്നതിനു തുല്യമാണെന്ന് സുപ്രീം കോടതി നേരത്തെ…
ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ വീടുകള്‍ക്ക് മുന്നില്‍ പോസ്റ്ററുകള്‍ പതിക്കരുതെന്ന് സുപ്രീം കോടതി. രോഗികളുടെ വീടുകള്‍ക്ക് മുന്നില്‍ പോസ്റ്റര്‍ പതിക്കുന്നത് അവരെ അപമാനിക്കുന്നതിനു തുല്യമാണെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. അധികൃതരില്‍ നിന്ന് നിര്‍ദേശം ലഭിക്കാതെ പോസ്റ്ററുകള്‍ പതിക്കരുതെന്നാണ് സുപ്രീം കോടതി നിര്‍ദേശം. ഐസൊലേഷനില്‍ കഴിയുന്ന കോവിഡ് രോഗികളുടെ വീടുകള്‍ക്ക് മുന്നില്‍ ഏതാനും സംസ്ഥാനങ്ങള്‍ പോസ്റ്റര്‍ പതിക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ആര്‍.സുഭാഷ് റെഡ്ഡി, എം.ആര്‍.ഷാ എന്നിവരടങ്ങിയ ബഞ്ചാണ് കേസില്‍ വാദം കേട്ടത്.
കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെയൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ചില സംസ്ഥാനങ്ങള്‍ അവരുടെ താല്‍പര്യത്തിനനുസരിച്ച് കോവിഡ് രോഗികളുടെ വീടുകള്‍ക്ക് മുന്നില്‍ പോസ്റ്റര്‍ പതിക്കുന്നതാണെന്നും കേന്ദ്ര സര്‍ക്കാരിനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. രോഗികളുമായി മറ്റുള്ളവര്‍ക്കുള്ള സമ്പർക്കം കുറയ്‌ക്കാന്‍ പ്രതിരോധ നടപടിയെന്ന രീതിയിലായിരിക്കും ചില സംസ്ഥാനങ്ങള്‍ പോസ്റ്ററുകള്‍ പതിക്കുന്നതെന്നും കേന്ദ്രം കോടതിയില്‍ അറിയിച്ചു.