കണ്ണൂര്‍ ശിശുക്ഷേമ സമിതി മുന്‍ ചെയര്‍മാനെതിരെ വീണ്ടും പോക്സോ കേസ്
കണ്ണൂര്‍: ശിശുക്ഷേമ സമിതി കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ ഇഡി ജോസഫിനെതിരെ വീണ്ടും പോക്സോ കേസ്. കൗണ്‍സിലിംഗിനിടെ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതിനാണ് കേസ്. കോടതിയുടെ നിര്‍ദേശപ്രകാരം തലശ്ശേരി പൊലീസാണ്…
കണ്ണൂര്‍: ശിശുക്ഷേമ സമിതി കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ ഇഡി ജോസഫിനെതിരെ വീണ്ടും പോക്സോ കേസ്. കൗണ്‍സിലിംഗിനിടെ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതിനാണ് കേസ്. കോടതിയുടെ നിര്‍ദേശപ്രകാരം തലശ്ശേരി പൊലീസാണ് കേസെടുത്തത്.
നേരത്തേ മറ്റൊരു പരാതിയില്‍ ജോസഫിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കണ്ണൂരില്‍ കൗണ്‍സിലിംഗിനായി എത്തിയ പതിനേഴുകാരിയോട് മോശമായി പെരുമാറിയതിനാണ് കേസെടുത്തത്. ഈ പെണ്‍കുട്ടിയുടെ സഹോദരി നല്‍കിയ പരാതിയിലാണ് ജോസഫിനെതിരെ തലശേരി പൊലീസ് കേസെടുത്തിരിക്കുന്നത്. ആദ്യ കേസെടുത്ത് അഞ്ച് ദിവസങ്ങള്‍ക്കകമാണ് ശിശു ക്ഷേമ സമിതി കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ ഇഡി ജോസഫിനെതിരെ രണ്ടാമതും പോക്സോ കേസ് വരുന്നത്. ആദ്യ പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് പെണ്‍കുട്ടിയുമായി സംസാരിച്ചപ്പോഴാണ് തന്‍റെ സഹോദരിയോടും ചെയര്‍മാന്‍ മോശമായി പെരുമാറിയെന്ന വിവരം പുറത്തു വരുന്നത്.
ജോസഫിനെതിരെ പരാതി ഉയരുകയും കേസെടുക്കുകയും ചെയ്തതിന് പിന്നാലെ ശിശുക്ഷേമ സമിതി അധ്യക്ഷ സ്ഥാനത്തു നിന്ന് ഒഴിവാക്കിയിരുന്നു. അന്വേഷണം അവസാനിക്കുന്നതുവരെ ചെയര്‍പേഴ്‌സണ്‍, സിഡബ്ല്യുസി മെമ്പർ എന്നീ ചുമതലകളില്‍ നിന്ന് ജോസഫിനെ ഒഴിവാക്കിക്കൊണ്ട് സാമൂഹ്യനീതി വകുപ്പ് ഉത്തരവിറക്കിയിരുന്നു.