ലോകത്തിന് ഭീഷണിയായി ലണ്ടനില്‍ കൊവിഡ് വൈറസിന് ജനിതക മാറ്റം; ബ്രിട്ടനിലേക്കുള്ള വിമാന സര്‍വീസുകള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നിര്‍ത്തിവെച്ചു" സൗദി രാജ്യാതിര്‍ത്തികള്‍ അടച്ചു

ലണ്ടന്‍: ലോകത്തിന് ഭീഷണിയായി ലണ്ടനില്‍ കൊവിഡ് വൈറസിന് ജനിതക മാറ്റം. പുതിയ സാഹചര്യത്തില്‍ ബ്രിട്ടനിലേക്കുള്ള വിമാന സര്‍വീസുകള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നിര്‍ത്തിവെച്ചു.ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് പടരുന്ന…

By :  Editor
Update: 2020-12-20 23:22 GMT

ലണ്ടന്‍: ലോകത്തിന് ഭീഷണിയായി ലണ്ടനില്‍ കൊവിഡ് വൈറസിന് ജനിതക മാറ്റം. പുതിയ സാഹചര്യത്തില്‍ ബ്രിട്ടനിലേക്കുള്ള വിമാന സര്‍വീസുകള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നിര്‍ത്തിവെച്ചു.ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യ രാജ്യാതിര്‍ത്തികള്‍ അടച്ചു. കര, വ്യോമ, സമുദ്ര അതിര്‍ത്തികളാണ് സൗദി അടച്ചത്.ഒരാഴ്ചത്തേക്ക് അത്യാവശ്യ സര്‍വിസൊഴികെ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വിസുകളും നിര്‍ത്തിവെച്ചു. എല്ലാ അന്താരാഷ്ട്ര വിമാന സര്‍വിസുകളും താല്‍കാലികമായി ഒരാഴ്ചത്തേക്ക് നിര്‍ത്തലാക്കുമെന്നും അത്യാവശ്യ വിമാന സര്‍വിസുകള്‍ മാത്രം അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും ബ്രിട്ടനിലേക്കും അവിടെ നിന്നുമുള്ള വിമാന സര്‍വ്വീസുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇന്ന് സര്‍ക്കാര്‍ അടിയന്തര കമ്മിറ്റിയുടെ ഒരു യോഗം പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.നിലവില്‍ ഫ്രാന്‍സ്, അയര്‍ലന്‍ഡ്, ഇറ്റലി, നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം, ആസ്ട്രിയ, ബള്‍ഗേറിയ, ജര്‍മ്മനി, ഇസ്രയേല്‍, എല്‍ സാല്‍വഡോര്‍ എന്നീ രാജ്യങ്ങളാണ് ബ്രിട്ടനില്‍ നിന്നുള്ള യാതാവിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഫ്രാന്‍സില്‍ നിന്നുള്ള ലോറി സര്‍വ്വീസുകള്‍ക്ക് ബ്രിട്ടനില്‍ പ്രവേശിക്കാന്‍ സാധിക്കുമെങ്കിലും യൂറോപ്യന്‍ ഡ്രൈവര്‍മാര്‍ ബ്രിട്ടനിലേക്ക് പോകുവാന്‍ മടിക്കുന്നു എന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അതേസമയം, അമേരിക്കയും ബ്രിട്ടനിലെ പുതിയ സംഭവ വികാസങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. പുതിയ വൈറസിന്റെ കാര്യത്തില്‍ ആശങ്കയുണ്ടെങ്കിലുംബ്രിട്ടനിലേക്കുള്ള യാത്രാ നിരോധനത്തെ കുറിച്ച്‌ ഇപ്പോള്‍ ആലോചനയില്ല എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയത്.

Tags:    

Similar News