സുനന്ദ പുഷ്‌കറിന്റെ മരണം: ശശി തരൂരിനെതിരായ കുറ്റപത്രം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി : സുനന്ദ പുഷ്‌കര്‍ ആത്മഹത്യക്കേസില്‍ പൊലീസ് ഫയല്‍ ചെയ്ത കുറ്റപത്രം പട്യാല മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. സുനന്ദയുടേത് ആത്മഹത്യയാണെന്നും ഇതിന് പ്രേരണയായത് തരൂരിന്റെ നടപടികളാണെന്നുമാണ്…

By :  Editor
Update: 2018-05-24 00:20 GMT

ന്യൂഡല്‍ഹി : സുനന്ദ പുഷ്‌കര്‍ ആത്മഹത്യക്കേസില്‍ പൊലീസ് ഫയല്‍ ചെയ്ത കുറ്റപത്രം പട്യാല മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. സുനന്ദയുടേത് ആത്മഹത്യയാണെന്നും ഇതിന് പ്രേരണയായത് തരൂരിന്റെ നടപടികളാണെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ തരൂരിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം, ഭര്‍തൃപീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

ശശി തരൂരിനെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം നല്‍കിയതിനാലും തുടക്കം മുതല്‍ അന്വേഷണവുമായി സഹകരിച്ച തരൂര്‍ രാജ്യം വിട്ടു പോകാന്‍ സാധ്യതയില്ലാത്തതിനാലുമാണ് അറസ്റ്റ് ചെയ്യാത്തെതെന്ന് പൊലീസ് പറയുന്നത്.

ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത് സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ ശരിയല്ലെന്നും തരൂരിന്റെ ഓഫിസ് അറിയിച്ചു.

Tags:    

Similar News