മാതാപിതാക്കളെ പൂട്ടിയിട്ട് മകന്റെ ക്രൂരത: അച്ഛൻ മരിച്ചു

കോട്ടയം ∙ വയോധികരായ ദമ്പതികളെ മകൻ ഭക്ഷണം നൽകാതെ പൂട്ടിയിട്ടതായി പരാതി. അച്ഛൻ‌ മരിച്ചു. അമ്മ ആശുപത്രിയിൽ. കോട്ടയം മുണ്ടക്കയം അസംബനിയിലാണ് സംഭവം. തൊടിയിൽ വീട്ടിൽ പൊടിയനാണ്…

;

By :  Editor
Update: 2021-01-20 06:55 GMT

കോട്ടയം ∙ വയോധികരായ ദമ്പതികളെ മകൻ ഭക്ഷണം നൽകാതെ പൂട്ടിയിട്ടതായി പരാതി. അച്ഛൻ‌ മരിച്ചു. അമ്മ ആശുപത്രിയിൽ. കോട്ടയം മുണ്ടക്കയം അസംബനിയിലാണ് സംഭവം. തൊടിയിൽ വീട്ടിൽ പൊടിയനാണ് (80) മരിച്ചത്. ഭാര്യ അമ്മിണി (76) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ. ചൊവ്വാഴ്ച രാത്രിയോടെയാണു പൊടിയൻ മരിച്ചത്.

മകന്‍ റെജിയുടെ സംരക്ഷണയിലുള്ള ഇവരുടെ സ്ഥിതി അറിഞ്ഞ് നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. മകൻ ഭക്ഷണം നൽകാതെ പീഡിപ്പിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. വീട്ടിലേക്ക് അയൽവാസികൾ വരാതിരിക്കാനായി റെജി നായയെ കാവൽനിൽത്തിയിരുന്നു. സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags:    

Similar News