മെകുനു ചുഴലിക്കാറ്റ്: യുഎഇയില്‍ ജാഗ്രതാ നിര്‍ദേശം

ദുബായ്: അറബിക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് യുഎഇ യിലെ കാലാവസ്ഥയിലും വ്യതിയാനമുണ്ടാക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. യുഎഇയുടെ പല ഭാഗങ്ങളിലും ശക്തമായ കാറ്റും മഴയും ഇടിയുമുണ്ടാകും. വെള്ളിയാഴ്ച മുതല്‍…

By :  Editor
Update: 2018-05-24 02:52 GMT

ദുബായ്: അറബിക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് യുഎഇ യിലെ കാലാവസ്ഥയിലും വ്യതിയാനമുണ്ടാക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. യുഎഇയുടെ പല ഭാഗങ്ങളിലും ശക്തമായ കാറ്റും മഴയും ഇടിയുമുണ്ടാകും. വെള്ളിയാഴ്ച മുതല്‍ കാറ്റ് വീശിയടിക്കും. ശനിയാഴ്ച വൈകിട്ട് വരെ ഇതേ കാലാവസ്ഥയായിരിക്കുമെന്നാണ് സൂചന. ദുബായ്‌യിലും ശക്തമായ കാറ്റും മഴയുമുണ്ടാകും.

അമ്പത് കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശും. ഒമാനിലായിരിക്കും മെകുനു ശക്തമായി വീശിയടിക്കുക. വ്യാഴാഴ്ച മുതല്‍ തന്നെ മെകുനുവിന്റെ സ്വാധീനം ഒമാനില്‍ കാണപ്പെട്ട് തുടങ്ങും. മേയ് 25 രാത്രിയോടെ മെകുനു ഒമാനിലെത്തും. ഒമാന്റെ തീരപ്രദേശത്ത് എത്തുന്ന ചുഴലിക്കാറ്റ് ശക്തിക്ഷയിച്ച് ദുര്‍ബലമാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.

Tags:    

Similar News