കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിന് ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കും നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിന് തുടര്‍ച്ചയായി പിന്തുണ നല്‍കുന്ന ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന. 'നന്ദി ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി,…

By :  Editor
Update: 2021-01-23 04:28 GMT

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിന് തുടര്‍ച്ചയായി പിന്തുണ നല്‍കുന്ന ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന. 'നന്ദി ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോവിഡിനെതിരായ ആഗോള പോരാട്ടത്തിനുളള നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണയ്ക്ക്. ഒന്നിച്ചുനിന്ന് അറിവുകള്‍ പങ്കുവെക്കുകയാണെങ്കില്‍ മാത്രമേ ഈ വൈറസിനെ നമുക്ക് തടുക്കാനാവൂ. ജീവിതവും ജീവനുകളും രക്ഷിക്കാനാവൂ.' എന്നായിരുന്നു ഇന്ത്യയെ പ്രശംസിച്ചുകൊണ്ട് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ട്വീറ്റ് ചെയ്തതു. നേരത്തെ. ബ്രസീല്‍, മൊറോക്കോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ എന്നീ രാജ്യങ്ങളിലേക്കും രാജ്യങ്ങളിലേക്കും ഇന്ത്യ വാക്‌സിന്‍ കയറ്റി അയച്ചിരുന്നു.

Tags:    

Similar News