അതിര്‍ത്തി കടക്കാന്‍ ചൈനീസ് ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം; 20 ചൈനീസ് പട്ടാളക്കാര്‍ക്കും 4 ഇന്ത്യൻ സൈനികര്‍ക്കും പരിക്ക്

ഡല്‍ഹി: സിക്കിമില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് സൈനികരെ ഇന്ത്യ തടഞ്ഞു. നോര്‍ത്ത് സിക്കിമിലെ നാകുലയിലാണ് ചൈനീസ് സൈനികര്‍ കടക്കാന്‍ ശ്രമം നടത്തിയത്. നീക്കം തടയാന്‍…

;

By :  Editor
Update: 2021-01-25 00:57 GMT

ഡല്‍ഹി: സിക്കിമില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് സൈനികരെ ഇന്ത്യ തടഞ്ഞു. നോര്‍ത്ത് സിക്കിമിലെ നാകുലയിലാണ് ചൈനീസ് സൈനികര്‍ കടക്കാന്‍ ശ്രമം നടത്തിയത്. നീക്കം തടയാന്‍ ഇന്ത്യന്‍ സൈനികര്‍ ശ്രമിച്ചതോടെ മേഖലയില്‍ ചെറിയതോതില്‍ സംഘര്‍ഷമുണ്ടായി.ഇരുപതോളം ചൈനീസ് സൈനികര്‍ക്കും നാല് ഇന്ത്യന്‍ സൈനികര്‍ക്കും പരിക്കേറ്റു. ചൈനയുടെ കടന്നുകയറ്റം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി.നിലവില്‍ നാകുലയില്‍ സ്ഥിതി ശാന്തമാണ്. മേഖലയില്‍ ഇന്ത്യ നിരീക്ഷണം ശക്തമാക്കി.

കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കാന്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് ചൈനീസ് സൈന്യം സിക്കിമില്‍ പ്രകോപനപരമായ നീക്കം നടത്തിയത്. അരുണാചലില്‍ ഇന്ത്യന്‍ ഭൂപ്രദേശം കയ്യേറി ചൈന വീടുകള്‍ നിര്‍മിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങളും ദിവസങ്ങള്‍ക്ക് മുമ്ബ് പുറത്തുവന്നിരുന്നു.

Tags:    

Similar News