രാജ്യം റിപ്പബ്ലിക് ദിന ആഘോഷ നിറവില്‍

രാജ്യം 72 ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ധീരസൈനികര്‍ക്ക് ആദരമര്‍പ്പിച്ചു പുഷ്പാജ്ഞലി അര്‍പ്പിച്ചു.പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും മൂന്നു സൈനിക മേധാവികളും ഒപ്പമുണ്ടായിരുന്നു.അരനൂറ്റാണ്ടിനിടെ ആദ്യമായി…

By :  Editor
Update: 2021-01-25 23:43 GMT

രാജ്യം 72 ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ധീരസൈനികര്‍ക്ക് ആദരമര്‍പ്പിച്ചു പുഷ്പാജ്ഞലി അര്‍പ്പിച്ചു.പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും മൂന്നു സൈനിക മേധാവികളും ഒപ്പമുണ്ടായിരുന്നു.അരനൂറ്റാണ്ടിനിടെ ആദ്യമായി ഇത്തവണ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് വിശിഷ്ടതിഥി ഇല്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ റിപ്പബ്ലിക് ദിനാഘോഷ റാലിയുടെ ദൈര്‍ഘ്യവും കാണികളുടെ എണ്ണവും കുറച്ചിട്ടുണ്ട്. രാജ്യത്തിന്റെ സൈനിക ശക്തി തെളിയിക്കുന്നതായിരുന്ന സൈനിക പരേഡ്. ടാങ്ക് 90-ഭീഷ്മ, പിനാക മള്‍ട്ടി ലോഞ്ചര്‍ റോക്കറ്റ് സിസ്റ്റം, ഷില്‍ക വെപ്പണ്‍ സിസ്റ്റം, രുദ്ര-ദ്രുവ് ഹെലികോപ്ടറുകള്‍, ബ്രഹ്മോസ് മിസൈല്‍ എന്നിവ പ്രദര്‍ശിപ്പിച്ചു.

Tags:    

Similar News