ഡോളര്‍ കടത്ത് കേസ്; എം.ശിവശങ്കറിനെ ഫെബ്രുവരി ഒന്‍പതുവരെ റിമാന്‍ഡ് ചെയ്തു

ഡോളര്‍ കള്ളക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ ഫെബ്രുവരി ഒന്‍പതാം തീയതി വരെ റിമാന്‍ഡ് ചെയ്തു. ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ എറണാകുളം സാമ്ബത്തിക കുറ്റാന്വേഷണ കോടതി ഫെബ്രുവരി ഒന്നാം…

By :  Editor
Update: 2021-01-27 02:20 GMT

ഡോളര്‍ കള്ളക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ ഫെബ്രുവരി ഒന്‍പതാം തീയതി വരെ റിമാന്‍ഡ് ചെയ്തു. ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ എറണാകുളം സാമ്ബത്തിക കുറ്റാന്വേഷണ കോടതി ഫെബ്രുവരി ഒന്നാം തീയതി പരിഗണിക്കും.സ്വര്‍ണക്കടത്ത് കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ജാമ്യം ലഭിച്ചെങ്കിലും ഡോളര്‍ കടത്ത് കേസില്‍ എം. ശിവശങ്കറിന് ജാമ്യം ലഭിച്ചില്ല. ഫെബ്രുവരി ഒന്‍പതാം തീയതി വരെ എറണാകുളം സാമ്ബത്തിക കുറ്റാന്വേഷണ കോടതി എം. ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തു. ഡോളര്‍ കടത്തുന്നതിന് ശിവശങ്കര്‍ മുഖ്യപങ്കുവഹിച്ചുവെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. 15 കോടിയോളം രൂപ ശിവശങ്കറിന്റെ നേതൃത്വത്തില്‍ വിദേശത്തേക്ക് ഡോളറായി കടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.

Tags:    

Similar News