പഞ്ചാബിലെ ഭഷ്യ ധാന്യ സംഭരണ കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ്

പഞ്ചാബിലെ ഭക്ഷ്യ സംഭരണശാലകളില്‍ സിബിഐ റെയ്ഡ് നടത്തി. 40 സംഭരണശാലകളിലാണ് റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച രാത്രി മുതല്‍ അര്‍ധ സൈനിക വിഭാഗങ്ങളുടെ കൂടി സഹായത്തോടെയായിരുന്നു റെയ്ഡ്. ഇവിടങ്ങളിലായി…

;

By :  Editor
Update: 2021-01-29 04:36 GMT

പഞ്ചാബിലെ ഭക്ഷ്യ സംഭരണശാലകളില്‍ സിബിഐ റെയ്ഡ് നടത്തി. 40 സംഭരണശാലകളിലാണ് റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച രാത്രി മുതല്‍ അര്‍ധ സൈനിക വിഭാഗങ്ങളുടെ കൂടി സഹായത്തോടെയായിരുന്നു റെയ്ഡ്. ഇവിടങ്ങളിലായി സൂക്ഷിച്ചിരുന്ന അരിയും ഗോതമ്ബും പരിശോധനാ സംഘം പിടിച്ചെടുത്തു.

പഞ്ചാബ് ധാന്യ സംഭരണ കോര്‍പറേഷന്‍, പ‍ഞ്ചാബ് വേര്‍ഹൗസിങ്, ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയതെന്നാണ് സൂചന. ഏതൊക്കെ സ്ഥലങ്ങളിലെ സംഭരണശാലകളിലാണ് റെയ്ഡ് നടത്തിയതെന്നു സിബിഐ സംഘം വ്യക്തമാക്കിയില്ല.അതേസമയം 2019, 2020 വര്‍ഷങ്ങളില്‍ സംഭരിച്ച അരിയും ഗോതമ്ബും പിടിച്ചെടുത്തെന്ന് പരിശോധനാ സംഘം വ്യക്തമാക്കി

Tags:    

Similar News