ശിവശങ്കറിന്‍റെ ജാമ്യം: സി.പി.എം-ബി.ജെ.പി കൂട്ടുക്കെട്ടിന്‍റെ തെളിവെന്ന് ചെന്നിത്തല

വയനാട്: സി.പി.എം-ബി.ജെ.പി കൂട്ടുക്കെട്ടിന്‍റെ തെളിവാണ് ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിസിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് ജാമ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരുപാര്‍ട്ടികള്‍ തമ്മിലുള്ള അന്തര്‍ധാര…

By :  Editor
Update: 2021-02-03 02:33 GMT

വയനാട്: സി.പി.എം-ബി.ജെ.പി കൂട്ടുക്കെട്ടിന്‍റെ തെളിവാണ് ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിസിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് ജാമ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരുപാര്‍ട്ടികള്‍ തമ്മിലുള്ള അന്തര്‍ധാര വെളിച്ചത്ത് വന്നുവെന്നും ചെന്നിത്തല ആരോപിച്ചു.നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സി.പി.എം-ബി.ജെ.പി ധാരണ. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിച്ച്‌ കഴിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു.ഡോളര്‍ കടത്ത് കേസിലാണ് ശിവശങ്കറിന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി ജാമ്യം അനുവദിച്ചത്. 96 ദിവസത്തിന് ശേഷമാണ് ശിവശങ്കറിന് ജാമ്യം ലഭിക്കുന്നത്.നേരത്തെ സ്വര്‍ണക്കടത്തുമായി ബന്ധ കേസുകളല്‍ ശിവശങ്കറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

Tags:    

Similar News