18 വയസിന് താഴെയുള്ളവര്‍ക്ക് വാക്‌സിന്‍:പരീക്ഷണത്തിന് അനുമതി തേടി ഭാരത് ബയോടെക്

നാഗ്പുര്‍: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനാരംഭിച്ച സാഹചര്യത്തില്‍ പതിനെട്ട് വയസിന് താഴെയുളളവരില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം നടത്താന്‍ ഒരുങ്ങുന്നു. കുട്ടികളില്‍ കോവാക്‌സിന്‍ ക്ലിനിക്കല്‍ ട്രയലിന് അനുമതി…

By :  Editor
Update: 2021-02-06 23:53 GMT

നാഗ്പുര്‍: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനാരംഭിച്ച സാഹചര്യത്തില്‍ പതിനെട്ട് വയസിന് താഴെയുളളവരില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം നടത്താന്‍ ഒരുങ്ങുന്നു. കുട്ടികളില്‍ കോവാക്‌സിന്‍ ക്ലിനിക്കല്‍ ട്രയലിന് അനുമതി തേടി വിദഗ്ധ സമിതി മുമ്പാകെ അപേക്ഷ നല്‍കുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. കോവാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക് കമ്പനിയ്ക്ക് കേന്ദ്രത്തില്‍ നിന്ന് ഔദ്യോഗിക അനുമതി ലഭിക്കുന്ന മുറയ്ക്ക് ഫെബ്രുവരി അവസാനത്തോടെയോ മാര്‍ച്ച് ആദ്യമോ വാക്‌സിന്‍ പരീക്ഷണം ആരംഭിക്കും. മഹാരാഷ്ട്ര നാഗ്പുരിലെ കുട്ടികള്‍ക്കായുള്ള ഒരു പ്രമുഖ ആശുപത്രിയില്‍ വാക്‌സിന്‍ പരീക്ഷണത്തിനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

2021 മേയ് മാസത്തോടെ പതിനെട്ട് വയസിന് താഴെയുള്ളവര്‍ക്കുള്ള വാക്‌സിന്‍ തയ്യാറാകുമെന്ന് ഭാരത് ബയോടെക്കിന്റെ മാനേജിങ് ഡയറക്ടര്‍ കൃഷ്ണ എല്ല ജനുവരിയില്‍ പ്രസ്താവിച്ചിരുന്നു. ഈ പ്രായവിഭാഗത്തിലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത് ലോകത്തില്‍ ആദ്യമാണെന്ന് കുട്ടികളിലെ വാക്‌സിന്‍ പരീക്ഷണങ്ങളുടെ ഏകോപനം നിയന്ത്രിക്കുന്ന ഡോക്ടര്‍ ആശിഷ് താജ്‌നെ അറിയിച്ചു. കോവിഡിനെതിരായ പോരാട്ടത്തില്‍ ഇത് ഒരു നിര്‍ണായകമായ പരീക്ഷണമായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News