ഉത്തരാഖണ്ഡിലെ ചമോലിയില്‍ ഉണ്ടായത് വന്‍ ദുരന്തം; 150 പേര്‍ മരിച്ചതായി സംശയം

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠില്‍ വന്മഞ്ഞുമല തകര്‍ന്നതിനെ തുടര്‍ന്ന് അതിശക്തമായ വെള്ളപ്പൊക്കത്തില്‍ കനത്ത നാശനഷ്ടം. ധൗലിഗംഗ നദി കരകവിഞ്ഞ് ഒഴുകിയതിനു പിന്നാലെയാണു വെള്ളപ്പൊക്കമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ…

;

By :  Editor
Update: 2021-02-07 06:57 GMT

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠില്‍ വന്മഞ്ഞുമല തകര്‍ന്നതിനെ തുടര്‍ന്ന് അതിശക്തമായ വെള്ളപ്പൊക്കത്തില്‍ കനത്ത നാശനഷ്ടം. ധൗലിഗംഗ നദി കരകവിഞ്ഞ് ഒഴുകിയതിനു പിന്നാലെയാണു വെള്ളപ്പൊക്കമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു. നിരവധി വീടുകള്‍ തകര്‍ന്നു. പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുകയാണ്. തപോവന്‍ റെയ്‌നി എന്ന പ്രദേശത്താണ് സംഭവം.തപോവന്‍-റെനി ജലവൈദ്യുത പദ്ധതിയില്‍ ജോലി നോക്കിയിരുന്ന നൂറ്റമ്ബതോളം തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് വിവരം. 10 മൃതദേഹങ്ങള്‍ നദിയില്‍ നിന്നു കണ്ടെത്തിയതായി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. എന്‍ടിപിസിയുടെ തപോവന്‍ വൈദ്യുത നിലയം പൂര്‍ണമായും ഒലിച്ചുപോയി.

രക്ഷാപ്രവര്‍ത്തനത്തിന് കര, വ്യോമസേനകള്‍ രംഗത്ത്. 2013 മാതൃകയില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 600 പേരടങ്ങുന്ന സേനയെയാണ് സൈന്യം നിയോഗിച്ചിരിക്കുന്നത്. ഇവര്‍ വിവിധ പ്രളയബാധിത പ്രദേശത്ത് എത്തുമെന്ന് അധികൃതര്‍ അറിയിച്ചു.150 പേര്‍ മരിച്ചതായി സംശയിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് പറഞ്ഞു. അളകനന്ദ നദിയുടെ കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News