ഐശ്വര്യ കേരള യാത്ര ബഹിഷ്കരിക്കാന്‍ മുസ്ലിം ലീഗ്
കൊടുങ്ങല്ലൂര്‍: രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ബഹിഷ്കരിക്കാന്‍ മുസ്ലിം ലീഗ് എറിയാട് പഞ്ചായത്ത് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എറിയാട് പഞ്ചായത്ത് മൂന്നാം…
കൊടുങ്ങല്ലൂര്‍: രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ബഹിഷ്കരിക്കാന്‍ മുസ്ലിം ലീഗ് എറിയാട് പഞ്ചായത്ത് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എറിയാട് പഞ്ചായത്ത് മൂന്നാം വാര്‍ഡ് യു.ഡി.എഫ് സംവിധാനത്തില്‍ ലീഗിനുള്ളതാണ്. അവിടെ കോണ്‍ഗ്രസ് മത്സര രംഗത്ത് വന്നതിനെ തുടര്‍ന്നുണ്ടായ പരാതിയില്‍ സ്ഥലം എം.പി ബെന്നി ബെഹനാന് ഇടപെട്ട് സ്ഥാനാര്‍ഥിയോട് പിന്മാറണമെന്ന് അറിയിച്ചിരുന്നു.എന്നാല്‍ എറിയാട് കോണ്‍ഗ്രസ് നേതാക്കള്‍ തീരുമാനം അവഗണിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് കോണ്‍ഗ്രസുമായി സഹകരിക്കേണ്ടതില്ലെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിച്ചിരുന്നു.
പ്രശ്നങ്ങളില്‍ ചര്‍ച്ചയോ പരിഹാരമോ ഇതുവരെ ഇല്ലാത്തതിനാലാണ് എം.എ. ഇസ്മായിലിെന്റ അധ്യക്ഷതയില്‍ ചേര്‍ന്ന പഞ്ചായത്ത് ഭാരവാഹികളുടെ യോഗം രമേശ് ചെന്നിത്തലയുടെ ജാഥ ബഹിഷ്ക്കരിക്കാന്‍ തീരുമാനിച്ചതെന്നും ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ ടി.എ. നാസര്‍, കെ.കെ. സലീം, എന്‍.എ. നാസര്‍, കെ.കെ. മുഹമ്മദ് സഗീര്‍, ഷരീഫ് പുളിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.