വടകര പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസ് പരിസരത്തുനിന്ന് റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് പുതിയ പാത
വടകര : വടകര പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസ് പരിസരത്തുനിന്ന് റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് പുതിയ പാത വരുന്നു. റീബിൽഡ് കേരള പദ്ധതിയിൽനിന്ന് 50 ലക്ഷം രൂപയാണ് പാതയ്ക്കായി…
വടകര : വടകര പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസ് പരിസരത്തുനിന്ന് റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് പുതിയ പാത വരുന്നു. റീബിൽഡ് കേരള പദ്ധതിയിൽനിന്ന് 50 ലക്ഷം രൂപയാണ് പാതയ്ക്കായി അനുവദിച്ചത്. നഗരസഭ എൻജിനീയറിങ് വിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതികാനുമതിക്കായി പദ്ധതി സമർപ്പിച്ചു. വൈകാതെതന്നെ അനുമതി കിട്ടി പദ്ധതി ടെൻഡർ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ. നിലവിൽ പഴയ സ്റ്റാൻഡ് പരിസരത്തുനിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് കോട്ടപ്പറമ്പ് വഴിയാണ് പോകുന്നത്. ഇതിന് ബദലായാണ് മെയിൻ റോഡിലെ ടാക്സിസ്റ്റാൻഡിനു സമീപത്തുനിന്ന് ബി.ഇ.എം. സ്കൂൾ, നഗരസഭയുടെ ദ്വാരക ബിൽഡിങ് എന്നിവയുടെ സമീപത്തുകൂടി പുതിയ റോഡ് നിർമിക്കുന്നത്. നിലവിൽ ഇതിലൂടെ ഒരു നടപ്പാതയുണ്ട്. ഇത് വീതി കൂട്ടിയാണ് റോഡ് നിർമിക്കുക. പുതുതായി നിർമിക്കുന്ന റോഡ് നിലവിലുള്ള റെയിൽവേ സ്റ്റേഷൻ റോഡുമായി ബന്ധിപ്പിക്കും. ഇതോടെ റെയിൽവേ സ്റ്റേഷനിലേക്കും തിരിച്ചും രണ്ട് റോഡാകും.