ജന്മനാട്ടിലെ 33 ആശുപത്രികള്‍ നവീകരിക്കാൻ പദ്ധതിയുമായി റസൂല്‍ പൂക്കുട്ടി

തിരുവനന്തപുരം:ജന്മനാടായ അഞ്ചലിലെ 33 സര്‍ക്കാര്‍ ആശുപത്രികള്‍ നവീകരിക്കാനുള്ള പദ്ധതിയുമായി ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ ഫൗണ്ടേഷന്‍. മന്ത്രി കെ.കെ. ശൈലജയുടെ സാന്നിധ്യത്തില്‍ റസൂല്‍ പൂക്കുട്ടിയും ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍…

By :  Editor
Update: 2021-02-25 01:03 GMT

തിരുവനന്തപുരം:ജന്മനാടായ അഞ്ചലിലെ 33 സര്‍ക്കാര്‍ ആശുപത്രികള്‍ നവീകരിക്കാനുള്ള പദ്ധതിയുമായി ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ ഫൗണ്ടേഷന്‍. മന്ത്രി കെ.കെ. ശൈലജയുടെ സാന്നിധ്യത്തില്‍ റസൂല്‍ പൂക്കുട്ടിയും ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെയും ധാരണാപത്രം ഒപ്പുവെച്ചു.28 സബ് സെന്ററുകൾ , നാല് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ഒരു സാമൂഹികാരോഗ്യ കേന്ദ്രം എന്നിവയാണ് നവീകരിക്കുന്നത്. ഇവയെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് നാട്ടുകാര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം.തന്റെ അനുഭവങ്ങളില്‍ നിന്നാണ് സ്വന്തം ഗ്രാമത്തില്‍ മികച്ച ആശുപത്രികള്‍ വേണമെന്നും അത് സര്‍ക്കാര്‍ മേഖലയിലാവണ മെന്നും ആഗ്രഹമുണ്ടായതെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു. ആരോഗ്യ സ്ഥാപനങ്ങളെ ആധുനികമാക്കാന്‍ പ്രമുഖ മലയാളികള്‍ ഇതുപോലെ മുന്നോട്ടു വരുന്നത് മാതൃകാപരമാണെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

Tags:    

Similar News